അമേരിക്കൻ വാർത്ത

ഷിക്കാഗോയിൽ നിന്ന് പുതിയ ക്രിസ്മസ് കാരൾ ഗാനം: റിലീസ് 15ന്

ഷിക്കാഗോ: വോയിസ് ഓഫ് ആഡംസിന്റെ ബാനറിൽ കെ.വി ടിവിയുടെ സഹകരണത്തോടെ ഷിക്കാഗോയിൽ നിന്ന് പുതിയ ക്രിസ്മസ് കാരൾ ഗാനം പുറത്തറിക്കുന്നു. ജേക്കബ് മീഡിയ ഓഫ് ഷിക്കാഗോയാണ് ഉണ്ണിയേശുവേ എന്ന ക്രിസ്മസ് കാരൾ ഗാനം നിർമിക്കുന്നത്. 

അനിൽ മറ്റത്തിക്കുന്നേൽ രചനയും സംഗീത സംവിധാനവും ചെയ്യുന്ന ഈ കാരൾ ഗാനം ആലപിച്ചിരിക്കുന്നത് പൂർണ്ണമായും ഷിക്കാഗോയിൽ നിന്ന് തന്നെയുള്ള ഗായകാരാണ്. സിംഫണി മ്യൂസിക്ക് ഷിക്കാഗോയുടെ ബാനറിൽ സജി മാലിത്തുരുത്തേൽ, ജോബി പണയപ്പറമ്പിൽ, മനീഷ് കൈമൂലയിൽ, ജീവൻ തോട്ടിക്കാട്ട്, ലിഡിയ സൈമൺ, അമ്മു തൊട്ടിച്ചിറ, ടെസ്സി തോട്ടിക്കാട്ട്, എലിസബത്ത് തോട്ടിക്കാട്ട് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷിക്കാഗോ ബെൻ സ്റ്റുഡിയോയിൽ ബെന്നി തോമസ് റിക്കോർഡിങ് നിർവ്വഹിച്ച്, പ്രദീപ് ടോം ഓർക്കസ്ട്രഷൻ ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം പകർത്തിയിരിക്കുന്നത് സജി പണയപറമ്പിലാണ്. 

വോയ്‌സ് ഓഫ് ആഡം കോഓർഡിനേറ്റർ അജിത് ബേബി ക്രമീകരണങ്ങൾ നേതൃത്വം നൽകി. 15ന് രാവിലെ പത്തിന് വോയിസ് ഓഫ് ആഡം യൂട്യൂബ് ചാനലിൽ ഈ ഗാനം റിലീസ് ചെയ്യും.

Report: അനിൽ മറ്റത്തിക്കുന്നേൽ ജേക്കബ്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...