ലേഖകൻ: റിട്ട. പ്രിൻസിപ്പാൾ, സ്റ്റാഫ് ട്രെയിനിംഗ് കോളജ്, കാത്തലിക് സിറിയൻ ബാങ്ക് ലിമിറ്റഡ്
വയോജനങ്ങളുടെ ജീവിതപ്രശ്നങ്ങളെയും അവക്കുള്ള പരിഹാരങ്ങളെയും വിശകലനം ചെയ്തുകൊണ്ട് വാർദ്ധക്യത്തിലെത്തിയവർക്ക് സാങ്കേതിക വിദ്യകൾ നല്കുന്ന വിവിധ സൗകര്യങ്ങളെക്കുറിച്ചുള്ള പ്രതിപാദനം.
ജീവിതത്തിന്റെ അനിവാര്യതയാണ് വാർദ്ധക്യ കാലം. ഇക്കാലത്ത് വയോധികനു കിരീടമായി അനുഭവ സമ്പത്തുണ്ടെന്ന് വിശുദ്ധഗ്രന്ഥത്തിൽ പ്രഭാഷകൻ 25-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സൂര്യനസ്തമിക്കുമ്പോൾ ചന്ദ്രന്റെ വെളിച്ചം അനുഭവപ്പെടുന്നു. കായിക ശക്തി ക്ഷയിക്കുമ്പോൾ അനുഭവസമ്പത്ത് കൂട്ടിനായി എത്തുന്നു. ഈ ദൈവപരിപാലന വലിയ ആശ്വാസമാണ് നൽകുന്നത്. ഇക്കാര്യത്തിലുള്ള അനുഭവങ്ങളും അറിവുകളും പങ്കുവയ്ക്കുന്നതോടൊപ്പം നൂതന സാങ്കേതിക വിദ്യകൾ നൽകുന്ന സൗകര്യങ്ങളേയും പരിചയപ്പെടുത്തുകയാണ്.പൊതുവായ പ്രശ്നങ്ങൾപ്രശ്നങ്ങളെ ശാരീരികവും മാനസികവും എന്ന് രണ്ടായി തിരിക്കാം. രണ്ടും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതുമാണ്.
ശാരീരികം: പ്രായമാകുന്നതോടെ ശരീരത്തിന്റെ സംയമനശേഷിയും പ്രതിരോധശേഷിയും കുറഞ്ഞു വരും. ഇതോടൊപ്പം ഓരോരുത്തരും അനുവർത്തിക്കുന്ന തെറ്റായ ജീവിതശൈലികളും രീതികളും നമുക്കെതിരായി തിരിയാൻ തുടങ്ങും. ആഹാരരീതികൾ, വ്യായാമക്കുറവ്, ആരോഗ്യം കുറയുന്ന മനസ്സ് എന്നിവയെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കി തുടങ്ങും.ജീവിതശൈലീ രോഗങ്ങളിൽ പ്രധാനമായ പ്രമേഹം, ഹൃദ്രോഗം, അസ്ഥികളുടെയും പേശികളുടെയും ബലക്കുറവ്, കഫശല്യം, അർശ്ശസ്സ്, വിറയൽ എന്നിവ വാർദ്ധക്യത്തിലെത്തിയവരെ ശല്യപ്പെടുത്തുവാൻ തുടങ്ങും.
മാനസിക പ്രശ്നങ്ങൾ: ആകുലത, വിഷാദം, നിസ്സഹായാവസ്ഥ, ഉറക്കക്കുറവ്, ഭയം എന്നീ പ്രശ്നങ്ങൾ പൊതുവായുള്ളതാണ്.
സാമൂഹ്യ പ്രശ്നങ്ങൾ: ഒറ്റപ്പെടൽ, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ വാർദ്ധക്യത്തിൽ സാധാരണമാണ്.

പരിഹാരങ്ങൾ: പ്രവർത്തിക്കാതെ ഇരിക്കുന്ന യന്ത്രം തുരുമ്പു പിടിക്കുമെന്ന് നമുക്കറിയാം. ശരീരവും മഹത്തരമായ ഒരു യന്ത്രമാണ്. പ്രവർത്തിപ്പിക്കാതെ ഇരുന്നാൽ ഇതിന്റെ കാര്യക്ഷമത കുറയും. ശരിയായ ഭക്ഷണരീതികളും ചിട്ടയായ വ്യായാമവും ജീവിതത്തിൽ പ്രത്യേകിച്ച് വാർദ്ധക്യത്തിൽ അടിസ്ഥാന പ്രമാണങ്ങളാണ്. മിതവും ഹിതവുമായ ഭക്ഷണരീതി ശീലമാക്കണം. ഓരോ ശരീര ഭാഗങ്ങൾക്കും പ്രത്യേക വ്യായാമമുറകളുണ്ട്.
ഹൃദയം: ചിട്ടയായ നടത്തമാണ് ഹൃദയത്തിനുള്ള ഏറ്റവും നല്ല വ്യായാമം. നടക്കുമ്പോൾ കൈകൾ താളത്തിൽ വീശി നടക്കണം. രാവിലെയോ വൈകിട്ടോ ആകാം. നടക്കുമ്പോൾ ഇളം വെയിലും നല്ലതാണ്.
ശ്വാസകോശം: പ്രാണായാമം ദിവസേന നടത്തുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് അനിവാര്യമാണ്. പൂർണ്ണായാമം, അനുലോമവിലോമ പ്രാണായാമം, കപാലബാട്ടി എന്നിവ നിത്യേന ശീലിക്കുക. യോഗയെപ്പറ്റിയുള്ള വീഡിയോകളും പുസ്തകങ്ങളും ഉപയോഗിക്കാം. നല്ലൊരു പരിശീലകനെ കിട്ടുമെങ്കിൽ ഏറ്റവും ഉത്തമം.
കരൾ: മുളപ്പിച്ച ചെറുപയർ പ്രോബയോട്ടിക്സുകൾ, കീഴാർനെല്ലി എന്ന ഔഷധച്ചെടിയുടെ ഉപയോഗം, മദ്യം ഒഴിവാക്കൽ എന്നിവയാണ് കരളിന് ഹിതകരം.
മസ്തിഷ്കം: പ്രഭാതത്തിലുള്ള പ്രാർത്ഥന, ധ്യാനം (meditation) എന്നിവ മസ്തിഷ്ക്കത്തെ സഹായിക്കും. മെഡിറ്റേഷന് യോഗ നിദ്ര പോലുള്ള രീതികൾ അഭ്യസിക്കുന്നത് നന്നായിരിക്കും. യോഗ ശീലിച്ചാൽ ധ്യാനരീതികൾ എളുപ്പമാകും. ധ്യാനത്തിലേക്ക് നയിക്കുന്ന വീഡിയോകളും ഉപകാരപ്രദമാണ്. പുതിയ കാര്യങ്ങൾ പഠിക്കുന്നത്, വായന, എഴുത്ത്, പരസ്പര ബന്ധങ്ങൾ എന്നിവ മസ്തിഷ്കാരോഗ്യത്തിന് വളരെ സഹായിക്കും.

വൃക്കകൾ: ആവശ്യത്തിന് ശുദ്ധജലം കുടിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ സഹായിക്കും. മരുന്നുകളുടെ അമിതമായ ഉപയോഗം വൃക്കകൾക്ക് ഹാനികരമാന്. ജലപാനം ത്വക്കിനേയും ആരോഗ്യകരമായി നിലനിർത്തും. രക്തത്തിന്റെ ആരോഗ്യത്തിനും ജലപാനം അനിവാര്യമാണ്.നേത്രങ്ങൾ: കൂടുതൽ സമയം സ്ക്രീനിൽ നോക്കിയിരുന്നാൽ അരമണിക്കൂർ ഇടവിട്ട് അഞ്ചോ പത്തോ മിനിറ്റ് ഇടവേളകൾ എടുക്കണം. പച്ചവെള്ളത്തിൽ ഇടക്ക് മുഖം കഴുകുന്നതും ഉത്തമം. കണ്ണുകൾക്കും ചെവികൾക്കുമുള്ള വ്യായാമങ്ങൾ ചെയ്യാനും ശ്രദ്ധിക്കണം.
പേശികൾ: പേശികൾക്ക് ബലം കിട്ടാൻ നടത്തവും പേശി വ്യായാമങ്ങളും ശീലിക്കണം.രക്തം: ശുദ്ധജലം രണ്ട് ലിറ്ററോളം ദിവസേന കഴിച്ചാൽ രക്തശുദ്ധിയും ത്വക്കിൻ്റെ ആരോഗ്യവും നിലനിർത്താം. ജലം പ്രഭാതത്തിൽ കൂടുതലും വൈകുന്നേരമായാൽ കുറവുമായി കഴിച്ച് തീർക്കണം. ഭക്ഷണത്തോടൊപ്പമുള്ള വെള്ളം കൂടി നല്ലതല്ല. ഇത് ദഹനക്രിയയെ ബാധിക്കും.
ഉറക്കം: ശരീരത്തിന്റെ പ്രതിരോധശേഷി നിലനിർത്താൻ ഏഴ് എട്ട് മണിക്കൂർ ശരിയായി ഉറങ്ങണം. ഉറക്കക്കുറവ് വാർദ്ധക്യത്തിലെ ഒരു പൊതുപ്രശ്നമാണ്. ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും. അത്താഴം ദഹിച്ച ശേഷമാണ്ഉറങ്ങേണ്ടത്. എല്ലാ ദിവസവും നിശ്ചിതസമയത്ത് തന്നെ ഉറങ്ങാൻ കിടക്കണം. ഉറങ്ങുന്നതിനു ഒരു മണിക്കൂർ മുമ്പെങ്കിലും ഫോൺ ചെയ്യൽ, ടി.വി കാണൽ എന്നിവ ഉപേക്ഷിച്ചു മനസ്സിനെ ശാന്തമാക്കണം. ഉറങ്ങുന്നതിന് ഇടക്ക് ഭംഗം വരികയാണെങ്കിൽ യോഗ നിദ്ര ശീലിച്ച് ഉറക്കത്തിലേക്ക് തിരിച്ചുപോകാൻ ശ്രമിക്കുന്നത് സഹായിക്കും. അനാവശ്യ ചിന്തകൾ വരുമ്പോൾ തന്നെ അവ തള്ളിക്കളയാൻ ശ്രദ്ധിക്കണം. ഉറക്കക്കുറവിനേക്കാൾ അതിനെക്കുറിച്ചുള്ള ആകുലത കൂടുതൽ ദൂഷ്യം ചെയ്യും. അതുകൊണ്ട് ആകുലതയിലേക്ക് തെന്നി വീഴാതിരിക്കാൻ ശ്രദ്ധിക്കണം.
വയോജന ജീവിതം സന്തോഷകരമാക്കാം
വാർദ്ധക്യത്തിൽ അനുഭവപ്പെടുന്ന മിക്കവാറും ബുദ്ധിമുട്ടുകൾ രോഗമല്ല പ്രായമാകുന്നതിന്റെ ഒരു ഭാഗം മാത്രമാണെന്ന് മനസിലാക്കണം. ഓർമ്മശക്തി കുറയുന്നത് സ്വാഭാവിക പരിണാമമാണ്. പ്രധാനമായും, പേരുകൾ ഓർക്കാൻ പ്രയാസം, സാധനങ്ങൾ എവിടെ വച്ചു എന്ന് ഓർമവരാതിരിക്കുക, നടപ്പ് മന്ദഗതിയിലാകുക, ശരീര വേദന, ഉറക്കക്കുറവ് എന്നിവ പ്രായമാക്കുന്നതിന്റെ ഭാഗമാണ്. അതൊരു രോഗമല്ല.മുതിർന്നവരുടെ പ്രധാനപ്രശ്നം ഏകാന്തതയാണ്. അനുയോജ്യരായ സുഹൃത്തുക്കളുമായി ബന്ധപ്പെടൽ, ഒത്തുചേരൽ എന്നീ കാര്യങ്ങളിൽ ശ്രദ്ധിക്കണം. വിദൂരത്തുള്ളവരുമായി നേരിൽ കണ്ടു സംസാരിക്കുന്നത് പോലെ ബന്ധപ്പെടാനുള്ള സൗകര്യം സാങ്കേതിക വിദ്യയുടെ അനുഗ്രഹമാണ്. ശരീരഭാഷകളിൽ ഏറ്റവും ശക്തമായിട്ടുള്ളതാണ് ഹൃദയത്തിൽ നിന്നും പുറപ്പെട്ട് മുഖത്ത് വിരിയുന്ന പുഞ്ചിരി. ഇത് മുഖത്ത് സദാ സൂക്ഷിക്കുക. ഇത് മുഖ സൗന്ദര്യം വർദ്ധിപ്പിക്കുകയും മറ്റുളളവരിലേക്ക് നമ്മെ അടുപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, മറ്റുള്ളവരിലേക്ക് സന്തോഷം പകർന്നു കൊടുക്കാനും പുഞ്ചിരിക്ക് കഴിവുണ്ട്. ഇങ്ങനെ കൊടുക്കുന്ന സന്തോഷം നമുക്ക് നിശ്ചയമായും തിരിച്ച് കിട്ടും. കുറ്റം പറച്ചിലുകളിൽ നിന്നു വിമർശനങ്ങളിൽ നിന്നും അകന്നു നിൽക്കണം.വാർദ്ധക്യത്തിൽ സഹായത്തിനെത്തുന്ന സാങ്കേതിക വിദ്യകൾഅടുത്ത കാലത്ത് ആവിർഭവിച്ച ഡിജിറ്റൽ ഫോൺ കുറച്ചൊന്നുമല്ല വയോധികരെ സഹായിക്കുന്നത് അങ്ങേത്തലക്കലുള്ളവരെ കണ്ടു സംസാരിക്കാം. ഇതിൽ ഫോൺ നമ്പരുൾപ്പെടെ ധാരാളം കാര്യങ്ങൾ സൂക്ഷിക്കാം. പണമിടപാടുകൾ നടത്താം. ഗൂഗിൾ ഉപയോഗിച്ച് ധാരാളം വിവരങ്ങൾ അറിയാം. പല ഗ്രൂപ്പുകളുമായി ആശയവിനിമയം നടത്താം. ഇത്തരം സൗകര്യങ്ങൾ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. അടുത്തകാലത്തായി വരുകയും അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ സൗകര്യം വലിയ അനുഗ്രഹം തന്നെയാണ്.
നിർമ്മിത ബുദ്ധിയുടെ (Artificial intelligence – AI) ആവിർഭാവവും വളർച്ചയും എല്ലാ രംഗങ്ങളിലും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. ഇത് വാർദ്ധക്യത്തെ കൂടുതൽ അനായാസകരമായി കൈകാര്യം ചെയ്യുന്നതിന് സഹായിക്കുന്നു. നമുക്കറിയേണ്ട മിക്കവാറും കാര്യങ്ങൾ എ ഐ ഉപയോഗിച്ച് കണ്ടെത്താം. ഒരു സുഹൃത്തിനോട് സംസാരിക്കുന്ന ലാഘവത്തോടെ കാര്യങ്ങൾ അറിയാൻ എ ഐ സഹായിക്കുന്നു. വിവിധ ചികിത്സാ സൗകര്യങ്ങളെപ്പറ്റിയോ മരുന്നുകളെപ്പറ്റിയോ ഒക്കെ അറിയാൻ ഇതിൻ്റെ സഹായം ഉപയോഗിക്കാം. എ ഐ ഉപയോഗിച്ച് വീട്ടുപകരണങ്ങൾ വരെ അനായാസമായി പ്രവർത്തിപ്പിക്കുന്ന രീതി വ്യാപകമായിക്കൊണ്ടിരിക്കുന്നു.ചികിത്സാരംഗത്തു വലിയ മാറ്റങ്ങളാണ് എ ഐ വരുത്തുന്നത്.
വളരെ വിപുലമായ സ്ഥിതിവിവരക്കണക്ക് വിശകലനം ചെയ്യാൻ (Big data processing) ഇന്ന് ചികിത്സകർക്ക് സാധിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദഗ്ദ്ധരുമായി ഒരേ സമയം ചർച്ച ചെയ്ത് രോഗനിർണ്ണയം നടത്തുന്ന രീതിയും ഒരു യാഥാർത്ഥ്യമായിരിക്കുന്നു. യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ശസ്ത്രക്രിയകൾ (Robotic surgery) വ്യാപകമായി വരുന്നു. പ്രായമാകുമ്പോൾ നടത്തുന്ന തിമിര ശസ്ത്രക്രിയകളിൽ യന്ത്ര സഹായം വന്നു കഴിഞ്ഞു. ഇതൊക്കെയാണെങ്കിലും സന്തോഷപ്രദമായ ജീവിതത്തിന് ചില അടിസ്ഥാനകാര്യങ്ങളിൽ ശ്രദ്ധിക്കണം. നല്ല സുഹൃദ്ബന്ധങ്ങൾ, പ്രസന്നമായ പെരുമാറ്റം, വിമർശനങ്ങൾ ഒഴിവാക്കൽ, പരസഹാങ്ങൾ, ഉറക്കത്തിനു വേണ്ടയിടങ്ങൾ എന്നിവ പാലിക്കണം. പൂർണമായ ദൈവാശ്രയം എല്ലാറ്റിലും ഉപരിയാണ് . സന്തോഷം പകരുന്ന ഘടകങ്ങളായ ഡോപോമിൻ, ഒപ്താൽമിൻ, സെറോടോണിൻ, എൻഡോർഫിൻ എന്നിവയുടെ സാന്നിധ്യം തലച്ചോറിൽ നിലനിർത്താൻ ഇക്കാര്യങ്ങൾ അനിവാര്യമാണ്.

ഒ







Leave a comment