അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

വൈറ്റ് ഹൗസ് സന്ദർശിച്ച് സിറിയൻ പ്രസിഡന്റ്; ‘സിറിയയുടെ വിജയത്തിന് വേണ്ടതെല്ലാം ചെയ്യും’: ട്രംപ്

വാഷിങ്ടൻ : സിറിയയുടെ വിജയത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹ്മദ് അശ്ശറായുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു പ്രഖ്യാപനം. 6 മാസം മുൻപ് സൗദിയിലാണ് ഇരുവരും ആദ്യമായി കണ്ടത്. ‘ശക്തനായ നേതാവ്’ എന്നാണ് സിറിയൻ പ്രസിഡന്റിനെ ട്രംപ് വിശേഷിപ്പിച്ചത്. അൽ ഖായിദ ബന്ധമുണ്ടായിരുന്ന അശ്ശറായെ നേരത്തേ യുഎസ് ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 1946ൽ ഫ്രാൻസിൽ നിന്ന് സിറിയ സ്വാതന്ത്ര്യം നേടിയതിനുശേഷം ആദ്യമായാണ് സിറിയൻ പ്രസിഡന്റ് വൈറ്റ് ഹൗസ് സന്ദർശനം നടത്തുന്നത്.

ഇറാൻ പിന്തുണയുള്ള സിറിയയിലെ ബഷാർ അൽ അസദ് ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചതോടെയാണു യുഎസിനു നയംമാറ്റമുണ്ടായത്.ആഭ്യന്തരയുദ്ധവും ഉപരോധവുംമൂലം ദുരിതത്തിലായ സിറിയയെ കരകയറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അശ്ശറായുടെ യുഎസ് സന്ദർശനം. ട്രംപുമായുള്ള ചർച്ചയ്ക്കു പിന്നാലെ, സിറിയയ്‌ക്കെതിരായ ഉപരോധങ്ങൾ താൽക്കാലികമായി പിൻവലിച്ചത് 180 ദിവസം കൂടി നീട്ടിയതായി യുഎസ് ട്രഷറി വകുപ്പ് അറിയിച്ചു. ഉപരോധം പൂർണമായി പിൻവലിക്കാൻ യുഎസ് കോൺഗ്രസിന്റെ അനുമതി വേണം.

വാഷിങ്ടൻ ന്മ സിറിയയുടെ വിജയത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹ്മദ് അശ്ശറായുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു പ്രഖ്യാപനം. 6 മാസം മുൻപ് സൗദിയിലാണ് ഇരുവരും ആദ്യമായി കണ്ടത്. ‘ശക്തനായ നേതാവ്’ എന്നാണ് സിറിയൻ പ്രസിഡന്റിനെ ട്രംപ് വിശേഷിപ്പിച്ചത്. അൽ ഖായിദ ബന്ധമുണ്ടായിരുന്ന അശ്ശറായെ നേരത്തേ യുഎസ് ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 1946ൽ ഫ്രാൻസിൽ നിന്ന് സിറിയ സ്വാതന്ത്ര്യം നേടിയതിനുശേഷം ആദ്യമായാണ് സിറിയൻ പ്രസിഡന്റ് വൈറ്റ് ഹൗസ് സന്ദർശനം നടത്തുന്നത്.

ഇറാൻ പിന്തുണയുള്ള സിറിയയിലെ ബഷാർ അൽ അസദ് ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചതോടെയാണു യുഎസിനു നയംമാറ്റമുണ്ടായത്.ആഭ്യന്തരയുദ്ധവും ഉപരോധവുംമൂലം ദുരിതത്തിലായ സിറിയയെ കരകയറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അശ്ശറായുടെ യുഎസ് സന്ദർശനം. ട്രംപുമായുള്ള ചർച്ചയ്ക്കു പിന്നാലെ, സിറിയയ്‌ക്കെതിരായ ഉപരോധങ്ങൾ താൽക്കാലികമായി പിൻവലിച്ചത് 180 ദിവസം കൂടി നീട്ടിയതായി യുഎസ് ട്രഷറി വകുപ്പ് അറിയിച്ചു. ഉപരോധം പൂർണമായി പിൻവലിക്കാൻ യുഎസ് കോൺഗ്രസിന്റെ അനുമതി വേണം.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...