അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഒരു ഘട്ടമെത്തുന്പോൾ ഇന്ത്യക്കുമേലുള്ള തീരുവ കുറയ്ക്കുമെന്ന് ട്രംപ്

ന്യൂ​​​​യോ​​​​ർ​​​​ക്ക്/​​​​വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി ‘നീ​​​​തി​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ഒ​​​​രു വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​ർ’ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന ത​​​​ല​​​​ത്തി​​​​ലേ​​​​ക്ക് ത​​​​ങ്ങ​​​​ൾ അ​​​​ടു​​​​ത്തു​​​​ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. ഒ​​​​രു ഘ​​​​ട്ട​​​​മെ​​​​ത്തു​​​​ന്പോ​​​​ൾ ഇ​​​​ന്ത്യ​​​​ൻ ഉ​​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്കു​​​മേ​​​​ൽ ചു​​​​മ​​​​ത്തി​​​​യ താ​​​​രി​​​​ഫ് കു​​​​റ​​​​യ്ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ട്രം​​​​പി​​​​ന്‍റെ പ​​​​തി​​​​വു​​​​രീ​​​​തി​​​​യി​​​​ൽ അ​​​​തി​​​​ശ​​​​യോ​​​​ക്തി ക​​​​ല​​​​ർ​​​​ത്തി​​​​യു​​​​ള്ള സം​​​​ഭാ​​​​ഷ​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നോ ഇ​​​​തെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​ത​​​​യി​​​​ല്ല. “മു​​​​ൻ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തി​​​​നേ​​​​ക്കാ​​​​ൾ മി​​​​ക​​​​ച്ചൊ​​​​രു ക​​​​രാ​​​​ർ ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി ഉ​​​​ണ്ടാ​​​​ക്കാ​​​​ൻ പോ​​​​കു​​​​ക​​​​യാ​​​​ണ്.

എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ഗു​​​​ണ​​​​മു​​​​ള്ള ഡീ​​​​ൽ ആ​​​​യി​​​​രി​​​​ക്കും അ​​​​ത്. ഇ​​​​പ്പോ​​​​ൾ അ​​​​വ​​​​ർ എ​​​​ന്നെ സ്നേ​​​​ഹി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ലും ഭാ​​​​വി​​​​യി​​​​ൽ വീ​​​​ണ്ടും സ്നേ​​​​ഹി​​​​ക്കും’’, ഓ​​​​വ​​​​ൽ ഓ​​​​ഫീ​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള യു​​​​എ​​​​സ് അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യി സെ​​​​ർ​​​​ജി​​​​യോ ഗോ​​​​ർ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചൊ​​​​ല്ലു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ സം​​​​സാ​​​​രി​​​​ക്ക​​​​വേ ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

റ​​​​ഷ്യ​​​​ൻ എ​​​​ണ്ണ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് ഇ​​​​ന്ത്യ​​​​ക്കു​​​​മേ​​​​ൽ ക​​​​ടു​​​​ത്ത തീ​​​രു​​​വ ചു​​​​മ​​​​ത്തി​​​​യ​​​​ത്.ഒ​​​​രു ഘ​​​​ട്ട​​​​മെ​​​​ത്തു​​​​ന്പോ​​​​ൾ ​അ​​​​തു കു​​​​റ​​​​യ്ക്കു​​​​ക​​​ത​​​​ന്നെ ചെ​​​​യ്യും. തീ​​​രു​​​വ​​​​ക​​​​ളി​​​​ല്ലെ​​​​ങ്കി​​​​ൽ യു​​​​എ​​​​സി​​​​ന്‍റെ അ​​​​വ​​​​സ്ഥ മു​​​​ൻ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​തു പോ​​​​ലെ കു​​​​ഴ​​​​പ്പ​​​​ത്തി​​​​ലാ​​​​കു​​​​മെ​​​​ന്നും ട്രം​​​​പ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

അതിനിടെ, ഇ​ന്ത്യ യു​എ​സു​മാ​യി നീ​തി​യു​ക്ത​വും തു​ല്യ​വും നി​ഷ്പ​ക്ഷ​വു​മാ​യ വ്യാ​പാ​ര ക​രാ​റാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ പ​റ‍​ഞ്ഞു. ക​ർ​ഷ​ക​രു​ടെ​യും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക്ഷീ​ര​മേ​ഖ​ല​യു​ടെ​യും താ​ൽ​പ്പ​ര്യ​ങ്ങ​ളി​ൽ വീ​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ലെ​ന്നും മ​ന്ത്രി പ​റ‍​ഞ്ഞു.

ഇ​ന്ത്യ​യും യു​എ​സും ത​മ്മി​ല്‍ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര ക​രാ​റി​നാ​യു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ താ​ൽ​പ്പ​ര്യം മു​ൻ​നി​ർ​ത്തി ഒ​രു വ്യാ​പാ​ര ക​രാ​റി​നാ​യി ശ്ര​മം തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം ന​മ്മു​ടെ ക​ർ​ഷ​ക​രു​ടെ​യും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക്ഷീ​ര ക​ർ​ഷ​ക​രു​ടെ​യും താ​ൽ​പ്പ​ര്യ​ങ്ങ​ള്‍​ക്ക് വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ലെ​ന്നും 2025 ഉ​ദ്യോ​ഗ് സ​മാ​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്ക​വേ മ​ന്ത്രി പി​യു​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു.

മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​ക​ൾ​ക്ക് യു​എ​സി​ൽ ഉ​യ​ർ​ന്ന തീ​രു​വ ഈ​ടാ​ക്കു​ന്ന​തു​മൂ​ലം റ​ഷ്യ പോ​ലു​ള്ള പു​തി​യ വി​പ​ണി​ക​ൾ ഇ​ന്ത്യ ഉ​റ്റു​നോ​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ – യു​എ​സ് വ്യാ​പാ​ര ക​രാ​റി​നാ​യ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ അ​ഞ്ച് റൗ​ണ്ട് ച​ർ​ച്ച​ക​ളാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഹോർമുസിൽ യുഎസ് ഉപരോധം ആരംഭിച്ചു; അടുത്തു വന്നാൽ ഇറാന്റെ നാവികസേനയെ ഇല്ലായ്മചെയ്യുമെന്ന് മുന്നറിയിപ്പ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന ഇറാനിയൻ നാവികസേനാ കപ്പലുകളെ തകർക്കുമെന്ന് അമേരിക്കൻ...

കേരള വാർത്തപ്രധാന വാർത്ത

സംസ്ഥാനത്ത് പോളിങ് 79.63 ശതമാനം; തപാൽ വോട്ടുകൾ കൂടി കൂട്ടിയപ്പോൾ ശതമാനം ഉയർന്നു

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന ജനവിധിയില്‍ പോളിങ് ശതമാനം 80-നോട് അടുക്കുന്നു. ഇവിഎം വോട്ടുകളും...

കേരള വാർത്തപ്രധാന വാർത്ത

ഷാഫി പറമ്പിലിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി ക്കെതിരെ കോൺഗ്രസ് പരാതി

കോഴിക്കോട്: ചാനല്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

അറ്റ്‌ലാന്റയിൽ ‘സ്വർഗീയനാദം ഷൈനിംഗ് സ്റ്റാർ 2026’ സംഗീത മത്സരം സംഘടിപ്പിക്കുന്നു

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസ്തീയ യുട്യൂബ് ചാനലായ ‘സ്വർഗീയനാദം’, സംഗീതത്തിൽ അഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനായി...