കേരള വാർത്ത

തെരുവുനായയുടെ ആക്രമണം; മൃഗശാലയിൽ പത്ത് മാനുകൾ ചത്തു

തൃശൂർ: തെരുവുനായയുടെ ആക്രമണത്തിൽ പത്ത് മാനുകൾ ചത്തു. പുത്തൂർ സുവോളജിക്കൽ പാർക്കിലാണ് സംഭവം. പ്രത്യേകം തയ്യാറാക്കിയ ആവാസ വ്യവസ്ഥയിലാണ് മാനുകളെ പാർപ്പിച്ചിരുന്നത്. ഇന്ത്യയിലെ ആദ്യ ഡിസൈനർ മൃഗശാലയാണ്. കഴിഞ്ഞമാസം 28നായിരുന്നു ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഉദ്ഘാടനം നിർവഹിച്ചത്.സംഭവത്തിൽ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പുത്തൂരിലേയ്ക്ക് തിരിച്ചു.

ഡിസംബർ വരെ പരിക്ഷണാടിസ്ഥാനത്തിൽ 200 മുതൽ 1000 പേരെ വരെ നിയന്ത്രണം ഏർപ്പെടുത്തിയാണ് പാർക്കിൽ പ്രവേശിപ്പിക്കുക. 2016ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ രൂപീകരിച്ച കിഫ്ബി സംവിധാനത്തിലൂടെയാണ് സുവോളജിക്കൽ പാർക്ക് നിർമ്മാണത്തിന് രൂപരേഖയും പ്രതീക്ഷയുമായത്.

ചെലവഴിച്ചത് 331 കോടി

കിഫ്ബി അനുവദിച്ച 331 കോടി രൂപയും പ്ലാൻ ഫണ്ടിലെ 40 കോടി രൂപയും ചേർത്ത് 371 കോടി രൂപ ഉപയോഗിച്ചാണ് പാർക്കിന്റെ അതിവേഗം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതിനുപുറമെ 17 കോടി രൂപ കൂടി കിഫ്ബി അനുവദിച്ചിട്ടുണ്ട്. 338 ഏക്കറിൽ ലോകത്തെ തന്നെ ഏറ്റവും മികച്ച ഒന്നായി മാറാൻ കഴിയുംവിധത്തിലാണ് സുവോളജിക്കൽ പാർക്ക് നിർമ്മിച്ചിരിക്കുന്നത്.

പ്രധാന ആകർഷണങ്ങൾ

സുവോളജിക്കൽ പാർക്കിൽ 22 ഇനങ്ങളിൽപ്പെട്ട 439 ജീവികളാണുള്ളത്. ഭൂരിഭാഗവും തൃശൂർ മൃഗശാലയിൽനിന്ന് കൊണ്ടുവന്നവയാണ്. വരും മാസങ്ങളിൽ വിദേശത്തുനിന്നുള്ള ജീവികളെ എത്തിക്കും.

പാർക്കിലെ പ്രധാന ആകർഷണങ്ങൾ ഇവയാണ്:

  • പുലി
  • ചീങ്കണ്ണി
  • കാട്ടുപോത്ത്
  • കുറുനരികൾ
  • കുരങ്ങുകൾ
  • വർണപ്പക്ഷികൾ
  • പെലിക്കൺ
  • മൂങ്ങ വർഗം
  • പരുന്തുകൾ

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...