ശാസ്ത്രീയം

ഇനി ബഹിരാകാശത്തും ചിക്കൻ ഗ്രിൽ ചെയ്യാം; പുതിയ ഹോട്ട് എയർ ഓവൻ വികസിപ്പിച്ചെടുത്ത് ഗവേഷകർ

ബഹിരാകാശ നിലയത്തിൽ വെച്ച് ഭക്ഷണം പാകം ചെയ്യാൻ സാധിക്കുന്ന പ്രത്യേക ഓവൻ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു. മൈക്രോഗ്രാവിറ്റിയിൽ ഭക്ഷണം തയാറാക്കാൻ കഴിയുന്ന ഈ ഓവൻ, ബഹിരാകാശ യാത്രികർക്ക് ഒരു മുതൽക്കൂട്ടാകും. ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയത്തിലെ യാത്രികരാണ് ചരിത്രത്തിൽ ആദ്യമായി, ഭ്രമണപഥത്തിൽ വെച്ച് ഈ പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഓവൻ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്തത്.

ഷെൻഷോ-21 ബഹിരാകാശ പേടകം എത്തിച്ച ഹോട്ട് എയർ ഓവൻ ഉപയോഗിച്ച് ഷെൻഷോ-20, ഷെൻഷോ-21 ദൗത്യങ്ങളിലെ ക്രൂ അംഗങ്ങളാണ് ഭക്ഷണം തയാറാക്കിയത്. ചിക്കൻ വിങ്‌സ്, കേക്ക് തുടങ്ങിയ വിവിധ വിഭവങ്ങൾ ഉണ്ടാക്കുന്നതിനായി മുൻകൂട്ടി സജ്ജീകരിച്ച പ്രോഗ്രാമുകൾ ഓവനിലുണ്ട്. ഈ ഓവൻ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സുരക്ഷ ഉറപ്പാക്കിയ നിർമ്മാണം

മൈക്രോഗ്രാവിറ്റിയിൽ ഉപയോഗിക്കാൻ അനുയോജ്യമായ ലോകത്തിലെ ആദ്യത്തെ ഓവനാണിത്. പുകയില്ലാതെ ബേക്കിങ് സാധ്യമാക്കുന്ന രീതിയിലാണ് ഓവൻ നിർമ്മിച്ചിരിക്കുന്നതെന്ന് ചൈന ആസ്ട്രോനട്ട് റിസർച്ച് ആൻഡ് ട്രെയിനിങ് സെന്ററിലെ ഗവേഷകനായ ഷുവാൻ യോങ് അഭിപ്രായപ്പെട്ടു.

ഭ്രമണപഥത്തിലെ പ്രത്യേക സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ഓവൻ നിർമ്മിച്ചിരിക്കുന്നത്. ഇത് പൂർണ്ണമായും സുരക്ഷിതമാണ്. പൊള്ളൽ തടയുന്നതിനായി, ബഹിരാകാശയാത്രികർ സ്പർശിക്കുന്ന ഓരോ ഭാഗവും തണുത്തതായിരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഓവന്റെ കൂടിയ താപനില 100°Cല്‍ നിന്ന് 190°C ആയി ഉയർത്തിയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇതിലൂടെ ബഹിരാകാശ യാത്രികർക്ക് ഭക്ഷണം ചൂടാക്കുന്നതിന് പുറമെ പാകം ചെയ്യാനും സാധിക്കും. നേരത്തേ ബഹിരാകാശ യാത്രികർ ഭക്ഷണം ചൂടാക്കി മാത്രമാണ് കഴിച്ചിരുന്നത്.

Related Articles

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...

കൗതുകങ്ങൾശാസ്ത്രീയം

മരുന്നുകളില്ല, ഡോക്ടർമാരുടെ നിർദ്ദേശങ്ങളില്ല; 111-ാം വയസിലും ചുറുചുറുക്കോടെ ജീവിക്കുന്നു,​ രഹസ്യം പങ്കുവച്ച് വയോധിക

ബെ‌യ്ജിംഗ്: നൂറിലധികം വർഷങ്ങൾ പിന്നിട്ടിട്ടും ആരോഗ്യവും ചുറുചുറുക്കും കൈവിടാതെ സമൂഹമാദ്ധ്യമങ്ങളിൽ താരമായിരിക്കുകയാണ് ചൈനയിലെ 111 കാരിയായ...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾശാസ്ത്രീയംസിനിമ

ആറ് രാജ്യങ്ങളിലേക്ക് തനിച്ച് യാത്ര നടത്തിയ സന്തോഷം പങ്കുവെച്ച് എസ്തർ അനിൽ

‘ദൃശ്യം’ സിനിമയിലൂടെ മലയാളി മനസ്സുകളിൽ ഇടംനേടിയ താരം എസ്തർ അനിൽ, കെനിയൻ യാത്രാ ചിത്രങ്ങൾ പങ്കുവച്ചു....

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾശാസ്ത്രീയം

മരുന്ന് ഡപ്പികളിൽ കാണുന്ന സിലിക്ക ജെൽ കൊടും വിഷമാണോ? അത് കഴിക്കുന്നത് അപകടമോ?

ഡപ്പിയിലുള്ള മരുന്നുകൾ വാങ്ങുമ്പോഴോ പുതിയ പാക്ക് ചെയ്‌ത വസ്‌ത്രമോ ബാഗോ ഷൂസോ ഒക്കെ വാങ്ങുമ്പോഴോ അതിനുള്ളിൽ...