കൗതുകങ്ങൾ

ഇന്ത്യയിൽ നിന്ന് കടത്തിയ ചരിത്രപ്രസിദ്ധമായ ഫ്ലോറന്റൈൻ വജ്രം കാനഡയിലെ ബാങ്ക് ലോക്കറിൽ കണ്ടെത്തി

കെബെക്ക്: ചരിത്രത്തിൻ്റെ താളുകളിൽനിന്ന് ഒരു നൂറ്റാണ്ടിനുശേഷം അപ്രത്യക്ഷമായ അമൂല്യ നിധി കാനഡയിലെ ക്യുബെക്കിലുള്ള ഒരു ബാങ്ക് ലോക്കറിൽനിന്ന് കണ്ടെത്തി. ചരിത്രപ്രസിദ്ധമായ ഫ്ലോറൻ്റൈൻ വജ്രമാണ് അവിടെ രഹസ്യമായി സൂക്ഷിച്ചിരുന്നത്. ഓസ്ട്രിയൻ സാമ്രാജ്യത്തിലെ അവസാന രാജാവായിരുന്ന ചാൾസ് ഒന്നാമൻ്റെ ഭാര്യ സിറ്റയാണ് ഈ അമൂല്യ വജ്രം ഒരു നൂറ്റാണ്ട് കാലം ലോകത്തിൽനിന്ന് മറച്ചുപിടിക്കാൻ നിർദ്ദേശം നൽകിയത്.

ചാൾസ് ഒന്നാമൻ രാജാവ് മരിച്ച് 100 വർഷം പൂർത്തിയാകുന്നതുവരെ വജ്രം പുറത്തെടുക്കരുതെന്ന സിറ്റയുടെ കർശന നിർദ്ദേശത്തിൻ്റെ കാലയളവ് അടുത്തിടെ പൂർത്തിയായി. ഇതോടെ, രാജകുടുംബത്തിലെ നിലവിലെ അംഗങ്ങൾ ലോക്കർ തുറന്ന് വജ്രം പുറത്തെടുക്കുകയും ഫ്ലോറൻ്റൈൻ വജ്രത്തിൻ്റെ തിരോധാനത്തിന് തിരശീല വീഴുകയും ചെയ്തു.

ആയിരം വർഷങ്ങളുടെ ചരിത്രമുള്ള ഫ്ലോറൻ്റൈൻ വജ്രം ഖനനം ചെയ്തെടുത്തത് ഇന്ത്യയിലെ തെലങ്കാനയിലുള്ള ഗോൽക്കൊണ്ട ഖനിയിൽനിന്നാണ്. ഇന്ത്യയിൽ വിജയസാമ്രാജ്യത്തിലെ രാജാവിൻ്റെ കൈവശമായിരുന്ന ഈ വജ്രം പിന്നീട് ഗോവയിലെ പോർച്ചുഗീസ് ഗവർണറായ ലുഡോവിക് കാസ്ട്രോ സ്വന്തമാക്കി. തുടർന്ന് പല കൈകൾ മറിഞ്ഞ വജ്രം ഫ്രാൻസിലെ ഡ്യൂക്കായ ചാൾസ് ദ ബോൾഡിൻ്റെ കൈവശമെത്തുകയും, 1477-ലെ നാൻസി യുദ്ധത്തിൽ ചാൾസ് കൊല്ലപ്പെട്ടശേഷം ഇറ്റലിയിലെയും ഫ്രാൻസിലെയും രാജാക്കന്മാരിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. ഒടുവിൽ ഇത് ഓസ്ട്രിയയിലെ മരിയ തെരേസ ചക്രവർത്തിനിയുടെ സ്വന്തമായി.

ഒന്നാം ലോകമഹായുദ്ധത്തിൻ്റെ ഫലമായി ഓസ്ട്രിയൻ സാമ്രാജ്യം തകരുകയും 1918-ൽ രാജവാഴ്ച അവസാനിക്കുകയും ചെയ്ത ഘട്ടത്തിലാണ് വജ്രം അപ്രത്യക്ഷമായത്. സാമ്രാജ്യം തകരുന്നതിനിടെ, ചാൾസ് ഒന്നാമൻ്റെ നിർദേശപ്രകാരം അനന്തരാവകാശികൾ ഈ അമൂല്യനിധി രഹസ്യമായി സ്വിറ്റ്‌സർലൻഡിലേക്ക് കടത്തി. അതിനുശേഷം ഒരു നൂറ്റാണ്ടിലേറെയായി ഈ വജ്രത്തെക്കുറിച്ച് ലോകത്തിന് ഒരു വിവരവും ലഭിച്ചിരുന്നില്ല.

ഒരു നൂറ്റാണ്ടിനുശേഷം ബാങ്ക് ലോക്കറിൽനിന്ന് വജ്രം കണ്ടെത്തിയ സംഭവം ലോകമെമ്പാടുമുള്ള ചരിത്ര പ്രേമികൾക്ക് വലിയ ആവേശമാണ് നൽകിയിരിക്കുന്നത്. വജ്രം ഇനി എന്തു ചെയ്യുമെന്ന കാര്യത്തിൽ രാജകുടുംബം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...