അമേരിക്കൻ വാർത്ത

നാല്പതാം വാര്‍ഷികമാഘോഷിച്ചു സൂസന്‍ ഡാനിയേല്‍ കാന്‍സര്‍ റിലീഫ് ഫണ്ട്

ലോസ് ആഞ്ചെലെസ്: ലോസ് ആഞ്ചെലെസ് ആസ്ഥാനമായി കഴിഞ്ഞ നാലു പതിറ്റാണ്ടു കേരളത്തിലെ കഷ്ടടതയനുഭവിക്കുന്ന നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകുന്ന ‘സുസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട്’ സേവനത്തിന്റെ നാല്പതാം വാര്‍ഷികം ആഘോഷിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ലോസാഞ്ചെലെസിലെ ഷെറാട്ടണ്‍ സെറിറ്റോസ് ഹോട്ടലില്‍ വച്ചു നടന്ന പ്രൗഢഗംഭീരമായ വാര്‍ഷികാഘോഷത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ള മുന്നൂറിലധികം പേര് പങ്കെടുത്തു. ഡിന്നറും ഒപ്പം കലാപരിപാടികളും ആയിനടന്ന പരിപാടിയില്‍ ഒന്നര ലക്ഷം ഡോളറിന്റെ സംഭാവനകളാണ് ട്രസ്റ്റിന് ലഭിച്ചത്.

1985-ല്‍, സൂസന്‍ ഡാനിയേല്‍ കാന്‍സര്‍ മൂലം വിടവാങ്ങിയപ്പോഴാണ് മാത്യു ഡാനിയല്‍, അവരുടെ  സ്മരണയ്ക്കായി ലോസ് ആഞ്ചലസ്സില്‍ ‘സൂസന്‍ ഡാനിയല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട്’ ആരംഭിച്ചത്.  കേരളത്തിലെ പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുക എ ന്നതായിരുന്നു ഫണ്ടിന്റെ  ദൗത്യം.

2002-ല്‍ മകള്‍ സുധയും കാന്‍സറിനു കീഴടങ്ങിയപ്പോള്‍, ഈ ദൗത്യത്തിന്  ഊര്‍ജ്ജവും പ്രതിബന്ധതയും വര്‍ദ്ധിച്ചു. 
1985-ല്‍ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഒരു രോഗിക്ക് ചികിത്സ സഹായം പ്രവര്‍ത്തനമാരംഭിച്ച ഫണ്ട് ഇന്ന് കരുണയുടെ വലിയ ഒരു  പ്രസ്ഥാനമായി വളര്‍ന്നു  കേരളത്തിലെ നാല് പ്രമുഖ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ പ്രതിവര്‍ഷം ഏകദേശം 200 രോഗികള്‍ക്ക് നേരിട്ടുള്ള ധനസഹായം ലഭ്യമാക്കുന്നുണ്ട്. മാത്രമല്ല, രണ്ടാശുപത്രികളിലായി  അഞ്ച് കിടക്കകള്‍  സ്‌പോണ്‍സര്‍ ചെയ്യാനും എസ് ഡി എമ്മിനു കഴിഞ്ഞു.  ഇതിനോടകം   ആയിരക്കണക്കിന് രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കോടികള്‍  വിലവരുന്ന  സഹായം എത്തിക്കാന്‍  കഴിഞ്ഞു എന്നതില്‍ ഏറെ സംതൃപ്തിയുണ്ടെന്നു ഡാനിയല്‍ പറയുന്നു. സഹായം ഇടനിലക്കാരില്ലാതെ രോഗികള്‍ക്ക് നേരിട്ടെത്തിക്കുന്നു എന്നതാണ ്ഈ ദൗത്യത്തിന്റെ പ്രത്യേകത. കേരളത്തിലെ പ്രവര്‍ത്തങ്ങള്‍ക്കു പുറമെ ഫണ്ട്  എല്ലാവര്‍ഷവും അമേരിക്കയിലെ ലോസ് ആഞ്ചലസിലുള്ള ഒരു ആശുപത്രിയിലും, അവിടുത്തെ Child Life Program-നു  സംഭാവനകള്‍ നല്‍കുന്നുണ്ട്.

നല്ലവരായ നിരവധി പേരുടെ  സഹായ സഹകരണങ്ങള്‍ കൊണ്ടാണ് എസ് ഡി എം ഫണ്ട്   ഈ തരത്തിലുള്ള വളര്‍ച്ച കൈവരിച്ചത് . ഇവരോരുത്തരുടെയും സംഭാവനയും, സഹായവും,  സേവനവും വളരെയധികം വിലമതിക്കുന്നതുമാണ്. ഇതുതന്നെയാണ് ഈ ദൗത്യം തുടര്‍ന്നും  കൂടുതല്‍ ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകാന്‍കഴിയുമെന്ന ഫണ്ടിന്റെ  ആത്മവിശ്വാസവും.

നവംബര്‍ 1-ന് 40-ാം വാര്‍ഷികം ആഘോഷിച്ച ഈ  അവസരത്തില്‍ കഴിഞ്ഞ 40 വര്ഷം തങ്ങളോടൊപ്പം  നിന്ന എല്ലാ ദാതാക്കള്‍ക്കും ഹൃദയം നിറഞ്ഞ  നന്ദി അറിയിക്കുകയാണ് ട്രസ്റ്റ് ഭാരവാഹികളായ മാത്യു ഡാനിയലും  എബ്രഹാം മാത്യുവും നേതൃത്വം നല്കുന്ന പതിനാറഗ ഭരണസമിതി.   

എസ് ഡി എം ഫണ്ട് വൈസ് പ്രസിഡണ്ട് ജെയിന്‍ തോമസ് സ്വാഗതവും സെക്രട്ടറി ജയ് ജോണ്‍സണ്‍ നന്ദിയും പറഞ്ഞു. സ്ഥാപക പ്രസിഡന്റും മുഖ്യ രക്ഷധികാരിയുമായ മാത്യു ഡാനിയേലിനെ  പ്രസിഡണ്ട് എബ്രഹാം മാത്യു പൊന്നാടയണിയിച്ചാദരിച്ചു. കഴിഞ്ഞ നാലുപതിറ്റാണ്ടായി  പ്രസ്ഥാനത്തിന്  അദ്ദേഹം നല്‍കിയ സംഭാവനകളെക്കുറിച്ചു ഐവി തോമസ് സദസിനോട് സംസാരിച്ചു.  തുടര്‍ന്ന് പ്രസ്ഥാനത്തിനുവേണ്ടി സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന കൗമാരക്കാരെ സദസിനുപരിചയപെടുത്തുകയും അഭിനന്ദിക്കുകയും ചെയ്തു. 

  ചാരിറ്റബിള്‍ ട്രസ്സ്റ്റായ ഫണ്ടിനുകൊടുക്കുന്ന സംഭാവനകള്‍ക്ക് നിയമപരമായ നികുതിയിളവ് ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും സംഭാവനകള്‍ നല്‍കുന്നതിനും www.sdmcancer.org സന്ദര്‍ശിക്കുക.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...