അമേരിക്കൻ വാർത്ത

യുഎസിൽ ‘പബ്ലിക് ചാർജ്’ നയം കർശനമാക്കുന്നു; സർക്കാർ ആനുകൂല്യങ്ങൾ സ്വീകരിക്കുന്ന ഗ്രീൻ കാർഡ് അപേക്ഷകർക്ക് വെല്ലുവിളി

വാഷിങ്ടൺ: യുഎസിൽ വിവിധ സർക്കാർ ആനുകൂല്യങ്ങൾ നേടുന്ന കുടിയേറ്റക്കാരെ ഗ്രീൻ കാർഡിന് അയോഗ്യരാക്കുന്ന ‘പബ്ലിക് ചാർജ്’ നയം കൂടുതൽ കർശനമാക്കാൻ യുഎസ് ഭരണകൂടം നീക്കം തുടങ്ങി. ഇതുസംബന്ധിച്ച ചട്ടങ്ങൾ യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് (USCIS) തയ്യാറാക്കി ഓഫീസ് ഓഫ് ഇൻഫർമേഷൻ ആൻ്റ് റെഗുലേറ്ററി അഫേഴ്സിന് (OIRA) സമർപ്പിച്ചു. ഇത് ഒരു നിർദ്ദിഷ്ട നിയമമായി ഫെഡറൽ റെഗുലേറ്ററി റിവ്യൂ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു കുടിയേറ്റക്കാരൻ ഭക്ഷണം, ചികിത്സ, പാർപ്പിടം തുടങ്ങിയ സർക്കാർ സഹായങ്ങളെ എത്രത്തോളം ആശ്രയിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്ന നയമാണ് പബ്ലിക് ചാർജ്. ഈ സഹായങ്ങൾ കൂടുതലായി ഉപയോഗിക്കുന്നവരെ രാജ്യത്തിന് സാമ്പത്തിക ഭാരമായി കണ്ട് വിസയോ ഗ്രീൻ കാർഡോ നിഷേധിക്കാൻ ഈ നിയമം സാധ്യത നൽകുന്നു.

പുതിയ പരിധിയിൽ വരുന്ന സഹായങ്ങൾ

USCIS സമർപ്പിച്ച ശുപാർശ അനുസരിച്ച്, മുൻപ് ധനസഹായങ്ങൾക്ക് മാത്രം പ്രാധാന്യം നൽകിയിരുന്നതിൽ നിന്ന് മാറി, കൂടുതൽ സർക്കാർ ആനുകൂല്യങ്ങൾ ഇനി പബ്ലിക് ചാർജ് നയത്തിൻ്റെ പരിധിയിൽ വരും.

പുതിയ നിർദ്ദേശങ്ങൾ പ്രകാരം:

  • സപ്ലിമെൻ്റൽ ന്യൂട്രീഷ്യൻ അസിസ്റ്റൻസ് പ്രോഗ്രാം (SNAP) അഥവാ ഭക്ഷ്യ സഹായം.
  • മെഡിക്കെയ്ഡ് (ചികിത്സാ സഹായം).
  • ഭവന സഹായം.
  • സ്കൂൾ ഉച്ചഭക്ഷണ പരിപാടികൾ.

ഈ സഹായങ്ങൾ കുറഞ്ഞ കാലത്തേക്ക് ഉപയോഗിച്ചാൽ പോലും ഗ്രീൻ കാർഡ് അല്ലെങ്കിൽ വിസ ലഭിക്കാനുള്ള സാധ്യത കുറയും. കൂടാതെ, അപേക്ഷകരുടെ സാമ്പത്തിക സ്ഥിതിയും സ്വത്തുക്കളും സംബന്ധിച്ച ആവശ്യകതകളും കർശനമാക്കും.

ഇന്ത്യൻ കുടിയേറ്റക്കാർക്ക് ഭീഷണി

പുതിയ നിയമം നടപ്പിലായാൽ അമേരിക്കൻ കുടിയേറ്റ നയത്തിൽ വലിയ മാറ്റങ്ങളുണ്ടാകാനും ലക്ഷക്കണക്കിന് ഇന്ത്യൻ കുടിയേറ്റക്കാരെയും എച്ച്1ബി വിസ ഉടമകളെയും ബാധിക്കാനും സാധ്യതയുണ്ട്. അമേരിക്കയിൽ സ്ഥിരതാമസം അനുവദിക്കുന്ന ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നവരിൽ ഇന്ത്യക്കാർ മുൻപന്തിയിലാണ്. പ്രതിവർഷം 70,000-ൽ അധികം പേർ അപേക്ഷ സമർപ്പിക്കുന്നുണ്ടെങ്കിലും ഒരു ലക്ഷത്തിലധികം അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്.

എച്ച്1ബി വിസ നേടിയ പലരും ഗ്രീൻ കാർഡ് ലക്ഷ്യമിട്ട് പബ്ലിക് ചാർജ് നയത്തിൽനിന്ന് ഒഴിവാകാൻ ആനുകൂല്യങ്ങൾ ഒഴിവാക്കാറുണ്ട്. എന്നാൽ, അമേരിക്കയിൽ ജനിച്ച കുട്ടികളുള്ള കുടുംബങ്ങൾ, ചിൽഡ്രൻസ് ഹെൽത്ത് കെയർ അല്ലെങ്കിൽ വിദ്യാർഥി സഹായം പോലുള്ള സബ്സിഡി പ്രോഗ്രാമുകൾ ഉപയോഗിക്കാറുണ്ട്. ഇത് അവരുടെ ഗ്രീൻ കാർഡ് അപേക്ഷകളെ പ്രതികൂലമായി ബാധിച്ചേക്കാം. അമേരിക്കൻ പൗരന്മാരുടെ മാതാപിതാക്കൾക്കുള്ള ഫാമിലി ഗ്രീൻ കാർഡ് അപേക്ഷകളിലും വരുമാന ആവശ്യകതകൾ കർശനമാക്കാനും പൊതു സഹായം ഉപയോഗിച്ച കുടുംബങ്ങൾക്ക് ഗ്രീൻ കാർഡ് നിഷേധിക്കാനും സാധ്യതയുണ്ട്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...