ഷിക്കാഗോ: ചങ്ങനാശേരി സെന്റ് ബെർക്ക്മെൻസ്, അസംപ്ഷൻ കോളജുകളിൽ ഉന്നതവിദ്യാഭ്യാസം ചെയ്ത് അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിയ പൂർവവിദ്യാർഥികളുടെ പ്രഥമ ദേശീയ കൺവൻഷൻ 2026 ജൂലൈ ഒമ്പതിന് ഷിക്കാഗോയിൽ നടക്കും.
ദേശീയതലത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന കൺവൻഷനിൽ, യുഎസിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വിവിധ കാലഘട്ടങ്ങളിൽ പഠിച്ച എസ്ബി, അസംപ്ഷൻ അലുംമ്നികൾ കുടുംബസമേതം പങ്കെടുക്കും.
രാവിലെ ഒമ്പതിന് ഷിക്കാഗോ സീറോമലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ എസ്ബി കോളജിന്റെ പൂർവവിദ്യാർഥിയും വത്തിക്കാനിൽ മതാന്തരസംവാദ ഡിക്കസ്റ്ററി പ്രീഫെക്റ്റുമായ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ (രക്ഷാധികാരി) മുഖ്യപ്രഭാഷണം നടത്തും. എസ്ബി കോളജ് പ്രിൻസിപ്പൽ റവ.ഡോ. റ്റെഡി തോമസ് കാഞ്ഞൂപ്പറമ്പിൽ, അസംപ്ഷൻ കോളജ് പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ്, റവ. ഡോ. ജോർജ്ജ് മഠത്തിപ്പറമ്പിൽ (മുൻ പ്രിൻസിപ്പൽ) എന്നിവർ അതിഥികളായി പങ്കെടുക്കും.

പ്രമുഖ അലുംമ്നി ആദരം, ഗ്രൂപ്പ് ചർച്ചകൾ, കലാപരിപാടികൾ എന്നിവ നടക്കും. സ്നേഹവിരുന്നോടെ പരിപാടി രണ്ടിന് സമാപിക്കുമെന്ന് സംഘടനയുടെ നാഷണൽ കോഓർഡിനേറ്റർമാരായ മാത്യു ഡാനിയേൽ, പിന്റോ കണ്ണംപള്ളി എന്നിവർ അറിയിച്ചു.
ശതാബ്ദിയും പ്ലാറ്റിനം ജൂബിലിയും പിന്നിട്ട തങ്ങളുടെ മാതൃവിദ്യാലയങ്ങൾക്ക് ചടങ്ങിൽ അലുംമ്നി ആദരം അർപ്പിക്കും. കൺവൻഷന്റെ വിജയത്തിനായി പൂർവവിദ്യാർഥികളായ റവ.ഫാ. കുര്യൻ നെടുവേലിചാലുങ്കൽ (പ്രൊക്യൂറേറ്റർ, ഷിക്കാഗോ രൂപത), റവ. ഷിന്റോ വർഗീസ് (മിനസോട്ട) എന്നിവർ ഉപരക്ഷാധികാരികളും ദയാലു ജോസഫ് (കലിഫോർണിയ) നാഷണൽ കോഓർഡിനേറ്ററുമായി പ്രത്യേക സമിതി രൂപീകരിച്ചു.
എസ്ബി കോളജിന്റെ പൂർവവിദ്യാർഥിയായ അഭിവന്ദ്യ തറയിൽ പിതാവിന്റെ നേതൃത്വത്തിൽ നടന്ന ഏകോപനശ്രമങ്ങളുടെ സാക്ഷാത്കാരമായ കൺവൻഷൻ, കുടുംബസമേതം പങ്കെടുത്തുകൊണ്ട് വൻവിജയമാക്കാൻ നാഷണൽ കൗൺസിൽ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി അറിയിച്ചു.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ ബന്ധപ്പെടുക: ഡോ. മനോജ് മാത്യു നേര്യംപറമ്പിൽ, പ്രൊഫ. ജെയിംസ് ഓലിക്കര, കാർമൽ തോമസ്, ബോബൻ കളത്തിൽ: 847 345 0280 (ഷിക്കാഗോ), ടോം പെരുമ്പായി, ലീലാ മാരേട്ട്, പിന്റോ കണ്ണമ്പള്ളി: 973 337 7238 (ന്യൂയോർക്ക് & ന്യൂജഴ്സി), ഡോ തോമസ് താന്നിക്കൽ, സജോ ജേക്കബ്: 714 472 0813 (കലിഫോർണിയ), റോഷൻ ചെറിയാൻ: 914 419 6743 (ഹൂസ്റ്റൺ), ജോർജ് ജോസഫ്: 817 791 1775 (ഡാളസ്), ജോസ്കുട്ടി നൈനാപറമ്പിൽ: 937 671 6079 (ഫ്ലോറിഡ), അനിൽ അഗസ്റ്റിൻ: 404 484 4295 (അറ്റ്ലാന്റ), നീന പി. മുരിക്കൻ, ജോസ്കുട്ടി നടക്കപ്പാടം: 847 630 9788 (അരിസോണ), സാം ആന്റോ: 615 243 3312 (ടെന്നസി).
വിശദ വിവരങ്ങൾക്ക്: https://www.sbandassumptionalumniusa.org/






Leave a comment