അമേരിക്കൻ വാർത്തകൗതുകങ്ങൾ

ഒരു ട്രില്യൺ ഡോളറിന്റെ ശമ്പള പാക്കേജിന് അംഗീകാരം; രാജ്യങ്ങളുടെ GDPയെ മറികടന്ന് മസ്‌കിന്റെ ആസ്തി ഉയരും

ടെസ്‌ല മേധാവി മേധാവി ഇലോൺ മസ്‌കിന് ഒരു ട്രില്യൺ (1,000,000,000,000) ഡോളറിന്റെ അതിഭീമമായ ശമ്പള പാക്കേജിന് അംഗീകാരം നൽകി കമ്പനിയുടെ ഓഹരി ഉടമകൾ. ഒരു കോർപ്പറേറ്റ് കമ്പനി മേധാവിക്ക് ചരിത്രത്തിൽ ഇതുവരെ നൽകിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിഫലമാണിത്. കണ്ണഞ്ചിപ്പിക്കുന്ന ഈ പ്രതിഫലം ഇലോൺ മസ്‌കിനെ ലോകത്തിലെ ആദ്യത്തെ ട്രില്യണയർ ആക്കും. വോട്ടെടുപ്പിൽ 75 ശതമാനത്തിലധികം ഓഹരി ഉടമകളും ഈ ശമ്പള പാക്കേജിനെ അനുകൂലിച്ചുവെന്ന് വാർഷിക യോഗത്തിൽ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഫോർബ്‌സിന്റെ കണക്കനുസരിച്ച് 490.1 ബില്യൺ (49,010 കോടി) ഡോളർ ആസ്തിയുള്ള 54കാരനായ മസ്‌ക് നിലവിൽ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ്. വമ്പൻ പ്രതിഫല പാക്കേജുമായി ബന്ധപ്പെട്ട് അദ്ദേഹം കമ്പനിക്കുവേണ്ടി നിരവധി ലക്ഷ്യങ്ങൾ കൈവരിക്കേണ്ടതുണ്ട്. ടെസ്‌ലയുടെ വിപണി മൂല്യം 8.5 ട്രില്യൺ (850,000 കോടി) ഡോളറായി ഉയർത്തുന്നത് ഉൾപ്പെടെയുള്ള എല്ലാ ലക്ഷ്യങ്ങളും മസ്‌ക് കൈവരിക്കുകയാണെങ്കിൽ കാർ കമ്പനിയിലെ അദ്ദേഹത്തിന്റെ മൊത്തം ഓഹരിക്ക് ഏകദേശം 2.4 ട്രില്യൺ (240,000 കോടി) ഡോളർ മൂല്യമുണ്ടാകും. ഇത് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ 460 ബില്യൺ (46,000 കോടി) ഡോളർ ആസ്തിയേക്കാൾ അഞ്ചിരട്ടിയിലധികമാണ്. അതോടെ ഏഴ് രാജ്യങ്ങളൊഴികെ ലോകത്തെ മറ്റെല്ലാ രാജ്യങ്ങളുടെയും നിലവിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ അദ്ദേഹത്തിന്റെ ആസ്തി മറികടക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

മസ്‌കിനുള്ള 56 ബില്യൺ ഡോളറിന്റെ ശമ്പള പാക്കേജ് നേരത്തെ കോടതി റദ്ദാക്കിയതിനെ തുടർന്നാണ് ടെസ്‌ലയുടെ ബോർഡ് ഈ ചരിത്രപരമായ ശമ്പള പദ്ധതി തയ്യാറാക്കിയത്. 2018ൽ അംഗീകരിച്ച മുൻ പാക്കേജ് അമിതവും വൈരുധ്യങ്ങൾ നിറഞ്ഞതുമാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു.

12 ഘട്ടങ്ങളായാണ് മസ്‌കിന് ഓഹരികൾ നൽകുക എന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ടെസ്‌ല 2 ട്രില്യൺ ഡോളർ വിപണി മൂല്യം കൈവരിക്കുകയും 20 ദശലക്ഷം വാഹനങ്ങൾ വിതരണം ചെയ്യുകയും ചെയ്താൽ അദ്ദേഹത്തിന് ആദ്യ ഘട്ട ഓഹരികൾ ലഭിക്കും. ടെസ്‌ല 3 ട്രില്യൺ ഡോളർ വിപണി മൂലധനത്തിലെത്തുകയും 1 ദശലക്ഷം ‘ഓപ്റ്റിമസ്’ ഹ്യൂമനോയിഡ് റോബോട്ടുകളെ വിതരണം ചെയ്യുകയും ചെയ്താൽ അദ്ദേഹത്തിന് അടുത്ത ഘട്ടം ഓഹരികൾ ലഭിക്കും. ടെസ്ല എല്ലാ കടമ്പകളും മറികടന്നാൽ, അതിന്റെ വിപണി മൂല്യം 8.5 ട്രില്യൺ ഡോളറിലേക്ക് കുതിച്ചുയരും, അതോടെ കമ്പനിയുടെ നാലിലൊന്ന് ഓഹരികളും മസ്‌കിന്റെ ഉടമസ്ഥതയിലാകും.

മസ്‌കിനുള്ള വമ്പൻ പ്രതിഫല പാക്കേജ് പ്രഖ്യാപനം ടെസ്‌ലയുടെ വാർഷിക പൊതുയോഗത്തിൽ വലിയ കരഘോഷത്തിന് ഇടയാക്കി. വമ്പൻ പ്രതിഫലത്തുക വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെങ്കിലും അത് അംഗീകരിച്ചില്ലെങ്കിൽ മസ്‌ക് കമ്പനി വിട്ടുപോയേക്കാമെന്നും അദ്ദേഹത്തെ നഷ്ടപ്പെടുത്താൻ കമ്പനിക്ക് കഴിയില്ലെന്നും ടെസ്‌ല ബോർഡ് വാദിച്ചു.

പ്രഖ്യാപനത്തെത്തുടർന്ന് ടെക്‌സസിലെ ഓസ്റ്റിനിലുള്ള വേദിയിലെത്തിയ മസ്‌ക് തന്റെ ആരാധകരുടെ ആവേശത്തിനൊപ്പം നൃത്തം ചെയ്തു. ‘മറ്റ കമ്പനികളുടെ ഓഹരിയുടമകളുടെ യോഗങ്ങൾ എന്ത് ബോറനാണ്, എന്നാൽ നമ്മുടേത് ഒരു സംഭവമാണ്. ഇത് നോക്കൂ. ഇത് ഗംഭീരമാണ്,’ അദ്ദേഹം പ്രതികരിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...