അമേരിക്കൻ വാർത്ത

ഫോമാ എമ്പയർ റീജിയൻ കുടുംബ സംഗമം നവംബർ ഒമ്പതിന്

ഫോമാ എമ്പയർ റീജിയൻ കുടുംബ സംഗമം, കൺവെൻഷൻ കിക്ക്‌ ഓഫ്, കേരള പിറവി എന്നീ മൂന്ന് ആഘോഷങ്ങൾ നവംബർ 9 ഞായറാഴ്ച 4 മണി മുതൽ , നാനുവെട്   പാസ്കാക്  കമ്മ്യൂണിറ്റി സെന്ററിൽ വച്ചു വിപുലമായി നടത്തുന്നതാണ്.  ഫോമാ എമ്പയർ റീജിയൻ RVP  പി .റ്റി . തോമസിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ഫോമാ പ്രസിഡന്റ് ശ്രി ബേബി മണക്കുന്നേൽ മുഖ്യ പ്രാഭാഷണം നടത്തും. ഫോമാ എമ്പയർ റീജിയൻ സെക്രട്ടറി ശ്രീ മോൻസി വർഗീസ് സ്വാഗതം ആശം സിക്കും. ന്യൂ യോർക്ക് സെനറ്റർ വിൽ വെബ്ബർ, ഫോമാ ജനറൽ സെക്രട്ടറി ശ്രി ബൈജു  വർഗീസ്, ട്രെഷറർ ശ്രി സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിൻറ്   സെക്രട്ടറി ശ്രീ പോൾ ജോസ്,  ജോയിൻറ് ട്രെഷറർ ശ്രിമതി അനുപമ കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിക്കും.

 നാട്യമുദ്ര സ്കൂൾ ഓഫ് ഡാൻസ്, കനക ചിലങ്ക സ്കൂൾ ഓഫ് ഡാൻസ്, ശ്രി ബ്രയാൻ ജേക്കബ്, ശ്രിമതി റീതു ശർമ്മ, ശ്രി അമിത് ശർമ്മ എന്നിവർ അവതരിപ്പിക്കുന്ന നിർത്തങ്ങൾ സദസ്സിനെ ആനന്ദ പുള കിതമാക്കും. ശ്രി വിപിൻ കുമാർ ആൻഡ് ടീം അവതരിപ്പിക്കുന്ന കേരള പിറവി ഗാനങ്ങൾ, മിമിക്രി, നാടൻ പാട്ടും, ശ്രി സാധക അലക്സാണ്ടർ അവതരിപ്പിക്കുന്ന ഗാനങ്ങളും   ശ്രി    സണ്ണി    കല്ലൂപ്പാഎമ്പയർ റ അവതരിപ്പിക്കുന്ന കവിതയും സദസ്യരുടെ ശ്രദ്ധ പിടിച്ചുപറ്റും. ശ്രി ജെ മാത്യൂസ് സാർ എമ്പയർ റീജിയൻ പ്രസിദ്ധീകരിക്കുന്ന സോവനീറിനെ കുറിച്ച സംസാരിക്കും.

 കുടുംബ സംഗമത്തിന്റെ വിജയത്തിനായി എമ്പയർ റീജിയൻ ട്രെഷറർ ശ്രി എബ്രഹാം കെ. എബ്രഹാം , കമ്മ്യൂണിറ്റി സെന്റര് തയ്യാറാക്കി തന്ന ശ്രി റോയി ചെങ്ങന്നൂർ,  എമ്പയർ റീജിയൻ  കമ്മിറ്റിഅംഗങ്ങൾ  മുതലായവർ പ്രവർത്തിക്കുന്നു. വിഭവ സമൃദ്ധമായ സദ്യയോടെ കുടുംബ സംഗമം പര്യവസാനിക്കും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...