അമേരിക്കൻ വാർത്ത

കെ.എച്ച്.എൻ.എയുടെ ‘മൈഥിലി മാ’ ലളിതാസഹസ്രനാമാർച്ചന: അഞ്ചാം വർഷത്തിലേക്ക്; നവയുഗത്തിന് തിരിതെളിക്കുന്നു

ഫ്ലോറിഡ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.എച്ച്.എൻ.എ) അഭിമാനകരമായ ആത്മീയ സംരംഭമായ “മൈഥിലി മാ” ലളിതാസഹസ്രനാമാർച്ചന അഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. കോടി സഹസ്രനാമങ്ങളുടെ പുണ്യപ്രഭയിൽ, പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് 2025 നവംബർ 7 വെള്ളിയാഴ്ച പരിപാടിക്ക് ഔദ്യോഗികമായി തുടക്കമാകും.

ഗവൺമെന്റ് സംസ്കൃത കോളേജ് സംസ്കൃത സാഹിത്യ വിഭാഗം മേധാവി പ്രൊഫ. സരിത മഹേശ്വർ 2025–2027 കാലയളവിലെ മൈഥിലി മാ പരിപാടി ഉദ്ഘാടനം ചെയ്യും.

യോഗക്ഷേമ സഭ വനിതാ വിഭാഗം കേരളാ സ്റ്റേറ്റ് പ്രസിഡന്റ് ശ്രീമതി മല്ലിക മഹേശ്വർ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും.

ഈ വർഷത്തെ പുണ്യയാത്രയ്ക്ക് തുടക്കമിട്ടുകൊണ്ട്, യോഗക്ഷേമ സഭയിലെ വനിതാ അംഗങ്ങൾ ലളിതാസഹസ്രനാമാർച്ചന നടത്തും.

ആരംഭകാലം മുതൽ മൈഥിലി മാ കൂട്ടായ്മയുടെ സഹയാത്രികരായ ശ്രീമതി ശാന്ത പിള്ളൈ, ശ്രീമതി രാധാമണി നായർ, ശ്രീമതി ഗീത ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന ലളിതാസഹസ്രനാമാർച്ചനയ്ക്ക് നേതൃത്വം നൽകും.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചുനിൽക്കുന്ന ഈ ആത്മീയ കൂട്ടായ്മ, കഴിഞ്ഞ നാല് വർഷങ്ങളിലായി പ്രാർത്ഥനയുടെയും സമർപ്പണത്തിന്റെയും മാർഗ്ഗങ്ങളിലൂടെ കെ.എച്ച്.എൻ.എയ്ക്ക് പകർന്ന ആത്മബലം ചെറുതല്ല. സംഘടനയിലെ ഓരോ കുടുംബത്തിനും പുണ്യമായും അനുഗ്രഹമായും മാറിയ ഈ കൂട്ടായ്മയുടെ ശക്തിക്ക് എല്ലാവരും സാക്ഷികളാണെന്നും കെ.എച്ച്.എൻ.എ മുന്നോട്ടുവെക്കുന്ന ഉന്നതമായ ആശയങ്ങളുടെയും സംസ്കാരത്തിന്റെയും പ്രതിഫലനമാണ് മൈഥിലി മാ കൂട്ടായ്മയെന്നും  പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. വരും തലമുറയ്ക്ക് നമ്മൾ പകർന്നു നൽകുന്ന സംസ്കാരത്തിന്റെ അടയാളം കൂടിയാണ് ഈ പരിപാടിയെന്ന് സെക്രട്ടറി സിനു നായർ അറിയിച്ചു.  

മൈഥിലി മാ കൂട്ടായ്മയുടെ അഞ്ചാം വർഷാരംഭം പ്രവാസി ഹൈന്ദവ സമൂഹത്തിന് കൂടുതൽ ആത്മീയ ഊർജ്ജം നൽകുമെന്നാണ് പ്രതീക്ഷ.  

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ലോകമെമ്പാടുമുള്ള ഭക്തർക്ക് ഈ പുണ്യ കർമ്മത്തിൽ പങ്കുചേരാവുന്നതാണ്.

സൂം മീറ്റിംഗ് ഐഡി (Zoom Meeting ID): 882 7522 4714

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...