കൗതുകങ്ങൾ

ഇന്ത്യക്കാരി കാമുകി വരച്ച വരയിൽ നി‌‌ർത്തുന്നു; പേടിച്ച് ഓസ്ട്രേലിയക്കാരന്റെ വെളിപ്പെടുത്തൽ, അഞ്ച് കാര്യങ്ങൾ ചെയ്യാൻ ഭയം

ചിരിയുടെ മാലപ്പടക്കം തീർക്കുന്ന ഒരു ഓസ്ട്രലിയൻ യുവാവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഇന്ത്യക്കാരിയായ കാമുകിയുടെ മുന്നിൽ ചെയ്യാൻ പാടില്ലാത്ത അഞ്ച് കാര്യങ്ങളെക്കുെറിച്ചാണ് യുവാവ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരണങ്ങളുമായി രംഗത്തെത്തുകയും സംഭവം ട്രെൻഡിംഗ് ആയി മാറുകയും ചെയ്തു.

ഒരു വിദേശി മറ്റൊരു വിദേശിയുമായി ഡേറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് പ്രധാന പാഠങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ഒന്ന്- പുസ്തകം താഴെയിട്ടാൽ അത് കണ്ണിൽ തൊട്ട് വയ്ക്കാതെ തിരിച്ചു വയ്ക്കരുത്. രണ്ട്- പാങ്കാളിയുടെ മാതാപിതാക്കളെ പേര് ചൊല്ലി വിളിക്കരുത്. അങ്കിളെന്നോ ആന്റിയെന്നോ തുടങ്ങിയ വിളികളാണ് നിർബന്ധം. മൂന്ന്- ഇടത് കൈകൊണ്ട് ഭക്ഷണം കഴിക്കരുത്. നാല്- ഒരു പരിപാടിക്കും കൃത്യസമയത്ത് എത്തരുത്. അഞ്ച്- ഹിന്ദി പഠിക്കാനല്ലാതെ ഫോൺ തൊടാനെ പാടില്ല.

ഈ കാര്യങ്ങളെല്ലാം നല്ല തകർപ്പൻ ഹിന്ദിയിലാണ് യുവാവ് പറയുന്നത്. ഇത്തരത്തിൽ യുവാവ് വളരെ സിമ്പിൾ ആയി ഹിന്ദി സംസാരിക്കുന്നതാണ് ഒട്ടേറെ പേരെ അമ്പരപ്പിച്ചത്. ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചുള്ള യുവാവിന്റെ രസകരമായ കണ്ടെത്തലുകൾക്ക് ചിരി അടക്കാനാകാത്ത പ്രതികരണങ്ങളാണ് കമന്റ് ബോക്സിൽ നിറഞ്ഞത്. നിങ്ങളുടെ ഹിന്ദി എത്ര മനോഹരം. വാക്കുകളും ഉച്ചാരണവും കിറു കൃത്യം. ഒരാൾ കമന്റിൽ കുറിച്ചു.

‘ ബ്രോ നിങ്ങൾ ഡോക്ടറോ എഞ്ചിനീയറോ ആണോ അങ്ങനെ ആണെങ്കിൽ ഇന്ത്യൻ രക്ഷിതാക്കൾ നിങ്ങൾക്ക് അതിന് ബോണസ് മാർക്ക് തരും’. മറ്റൊരാൾ കമന്റു ചെയ്തു. സാംസ്കാരിക വ്യത്യാസങ്ങളെ നർമ്മബോധത്തോടെ അവതരിപ്പിച്ച ഓസ്ട്രേലിയൻ യുാവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി തുടരുകയാണ്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...