അമേരിക്കൻ വാർത്തകേരള വാർത്ത

മുഹമ്മ പോലീസ് സ്റ്റേഷന് അമേരിക്കൻ മലയാളികളുടെ സല്യൂട്ട്

2024ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ച മുഹമ്മ പോലീസ് സ്റ്റേഷന് അമേരിക്കൻ മലയാളികളുടെ ആദരവ്. മുഹമ്മ സ്വദേശിയും ഷിക്കാഗോയിലെ പ്ലെയിൻ ഫീൽഡ് വില്ലേജ് ട്രസ്റ്റിയും(കൗൺസിലർ) ഇന്ത്യാ പ്രസ്സ് ക്ലബ് മുൻ പ്രസിഡൻ്റുമായ ശിവൻ മുഹമ്മയും അദ്ദേഹത്തിൻ്റെ സുഹൃത്തും കൈരളി ടിവി യു എസ് എ ഡയറക്ടർ ജോസ് കാടാപൂറവും മുൻകൈ എടുത്താണ് മുഹമ്മ സ്റ്റേഷനിലെ മുഴുവൻ സേനാംഗങ്ങളെയും ആദരിച്ചത്. 

എസ് എച്ച് ഒ വി.സി. വിഷ്ണുകുമാറും മുൻ എസ് എച്ച് ഒ ലൈസാദ് മുഹമ്മദ്. എം ചേർന്ന് എൻ അനിൽകുമാർ നീലാംബരിയിൽ നിന്ന് സ്നേഹോപഹാരം ഏറ്റുവാങ്ങി. വാർഡ് മെമ്പർമാരായ നിഷ പ്രദീപും എസ്.ടി. റെജിയും ചേർന്ന് പോലീസ് ഓഫീസർമാരെ പൊന്നാട ചാർത്തി ആദരിച്ചു. എസ് ഐ റിയാസ്, ജി എസ് ഐ മനോജ്‌ കൃഷ്ണൻ, പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.പി. വിനു, മുഹമ്മ ലയൺസ് ക്ലബ് സെക്രട്ടറി ടി ജയകുമാർ, പി.ടാഗോർ മറ്റത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...