കായികം

വൈഭവ് സൂര്യവംശി സീനിയര്‍ തലത്തിലേക്ക്; റൈസിങ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍, ജിതേഷ് ശര്‍മ ക്യാപ്റ്റന്‍

മുംബൈ: റൈസിങ് ഏഷ്യ കപ്പിനുള്ള 15 അംഗ ഇന്ത്യ എ ടീമില്‍ ഇടം നേടി യങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി. 14-കാരനായ താരത്തിന്റെ കരിയറിലെ നിര്‍ണായക നേട്ടമാണിത്. നിലവില്‍ ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ സീനിയര്‍ ടി20 ടീമിന്റെ ഭാഗമായ ജിതേഷ് ശര്‍മയാണ് ക്യാപ്റ്റന്‍. നമന്‍ ധീറാണ് വൈസ് ക്യാപ്റ്റന്‍. തിങ്കളാഴ്ചയാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചത്. നവംബര്‍ 14മുതല്‍ 23 വരെ ഖത്തറിലാണ് ടൂര്‍ണമെന്റ്. സീനിയര്‍ തലത്തിലുള്ള ടീമില്‍ താരത്തിന്റെ ആദ്യ അവസരമാണിത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് ടൂര്‍ണമെന്റിന്റെ നടത്തിപ്പ്.

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ക്രിക്കറ്റ് ലോകത്തിന്റെ നോട്ടപ്പുള്ളിയാണ് വൈഭവ്. ഇന്ത്യ അണ്ടര്‍ 19 ടീമിനായി വോര്‍സെസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ 52 പന്തില്‍ നിന്ന് സെഞ്ചുറിയടിച്ച് റെക്കോഡിട്ടു. യൂത്ത് ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയായിരുന്നു ഇത്. തുടര്‍ന്ന് ബ്രിസ്‌ബേനില്‍ ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിനെതിരേ 86 പന്തില്‍ നിന്ന് 113 റണ്‍സ് നേടി.

വൈഭവ് സൂര്യവംശിയെ കൂടാതെ നെഹാല്‍ വധേര, അശുതോഷ് ശര്‍മ, ഗുര്‍ജപ്നീത് സിങ്, വിജയ് കുമാര്‍ വൈശാഖ് എന്നിവരും ടീമിലുണ്ട്. പാകിസ്താന്‍ എ, യുഎഇ, ഒമാന്‍ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ എ. നവംബര്‍ 14-ന് യുഎഇയ്ക്കെതിരെയും തുടര്‍ന്ന് നവംബര്‍ 16-ന് പാകിസ്താന്‍ എയ്‌ക്കെതിരെയും നവംബര്‍ 18-ന് ഒമാനെതിരെയുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...