കൗതുകങ്ങൾ

‘ഇപ്പോൾ  ഞാൻ  ഒറ്റക്കാണ്, ഭാര്യയോടും മകനോടും സംസാരിക്കാറില്ല’; അഹമ്മദാബാദ് അപകടത്തിൽ രക്ഷപ്പെട്ട വിശ്വാസ് കുമാർ

ലണ്ടൻ: ലോകത്തെ ഒന്നാകെ ഞെട്ടിച്ച ദുരന്തമാണ് അഹമ്മദാബാദ് വിമാനാപകടം. 241 പേർ മരിച്ച അപകടം കഴിഞ്ഞ ജൂൺ 12നാണ് നടന്നത്. അന്ന് വിമാനത്തിലുണ്ടായിരുന്ന ഒരാൾ അത്ഭുതകരമായി അതിജീവച്ചത് വലിയ വാർത്തയായിരുന്നു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ (40) ആണ് ദുരന്തത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി.

സീറ്റ് നമ്പർ 11Aയിലെ യാത്രക്കാരനായിരുന്നു വിശ്വാസ് കുമാർ. ഗുജറാത്തിലെ ബന്ധുക്കളെ കണ്ട ശേഷം ലണ്ടനിലേക്ക് മ‌ടങ്ങുകയായിരുന്നു. ഇപ്പോഴിതാ താൻ ഒറ്റക്കാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിശ്വാസ് കുമാർ. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഞാൻ മാത്രമാണ് രക്ഷപ്പെട്ടത്. ഇപ്പോഴും എനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല. എന്റെ സഹോദരനെ എനിക്ക് നഷ്ടമായി. അവൻ എന്റെ നട്ടെല്ലായിരുന്നു. ഇപ്പോൾ ഞാൻ ഒറ്റക്കാണ്. എന്റെ മുറിയിൽ ഒറ്റയ്ക്ക് ഇരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ഭാര്യയോടും മകനോടും സംസാരിക്കാറില്ല. വീട്ടിൽ ഒറ്റയ്ക്കിരിക്കാനാണ് എനിക്ക് ഇഷ്ടം’- വിശ്വാസ് കുമാർ പറഞ്ഞു.

വിശ്വാസിന് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെഡ് ഡിസോർഡർ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ലെസ്റ്ററിലെ വീട്ടിൽ എത്തിയശേഷം അദ്ദേഹം ഇതിന് തുടർ ചികിത്സയൊന്നും തേടിയിരുന്നില്ല. തന്റെ കുടുംബത്തിന് ഇനിയും ദുരന്തത്തിൽ നിന്ന് കരകയറാനായിട്ടില്ലെന്നും സഹോദരൻ ഇനിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...