കേരള വാർത്ത

വെറും ഒമ്പത് മണിക്കൂറിൽ ബംഗളൂരുവിൽ എത്താം; കേരളത്തിന്റെ മൂന്നാം വന്ദേഭാരത് അടുത്തയാഴ്ച മുതൽ

തിരുവനന്തപുരം: കേരളത്തിന്റെ മൂന്നാം വന്ദേഭാരത് എക്‌സ്‌പ്രസ് അടുത്തയാഴ്ച സർവീസ് ആരംഭിക്കും. എറണാകുളം – ബംഗളൂരു റൂട്ടിലാണ് സര്‍വീസ് ആരംഭിക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ബംഗളൂരുവിലേക്ക് കേരളത്തിൽ നിന്ന് വന്ദേഭാരത് സർവീസ് എന്നത് മലയാളികളുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഉത്സവ സീസണുകളിൽ ഉൾപ്പെടെ നാട്ടിലെത്താൻ കഴിയാതെ വലയുന്ന സമയങ്ങളിൽ കൊള്ള നിരക്കാണ് സ്വകാര്യ ബസുകാർ ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഈടാക്കുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതോടെ ഈ കൊള്ളയ്ക്ക് ഒരു പരിധി വരെ അറുതിയുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിന് മൂന്നാം വന്ദേ ഭാരത്- കേരളപ്പിറവിക്ക് മോദിജിയുടെ കൈയൊപ്പ്!

മലയാളികളുടെ ചിരകാല സ്വപ്നമായ ബെംഗളൂരു–എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ്സ് അടുത്തയാഴ്ച സർവ്വീസ് ആരംഭിക്കുകയാണ്. ഈ ആവശ്യം കേന്ദ്ര സർക്കാരിനു മുന്നിൽ ഞാൻ ഉന്നയിച്ചിരുന്നു. അതിവേഗം അനുമതി നൽകി യാത്ര യാഥാർത്ഥ്യമാക്കിയതിൽ അഭിമാനമുണ്ട്. ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ പ്രവർത്തനത്തിന്റെ രാഷ്ട്രീയം. നൽകിയ വാക്ക് പാലിക്കുന്ന ഭരണം.

ഈ സ്വപ്നം സാക്ഷാത്കരിച്ച പ്രധാനമന്ത്രി മോദിജിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്‌-ജിക്കും ഹൃദയം നിറഞ്ഞ നന്ദി. നമ്മുടെ ഐ.ടി പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ ആയിരക്കണക്കിന് മലയാളികൾക്ക് ഇനി ബെംഗളൂരുവിലേക്കുള്ള യാത്ര കൂടുതൽ വേഗത്തിലും സുരക്ഷിതത്വത്തിലും സുഖകരവുമാകും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തകേരള വാർത്തപ്രധാന വാർത്ത

ഫിലഡൽഫിയ–കൊച്ചി വിമാന സർവീസിന് പുതിയ പ്രതീക്ഷ; വർഷങ്ങളായുള്ള ശ്രമങ്ങളിൽ ഓർമ്മാ ഇൻ്റർനാഷ്ണലിന്റെ സജീവ പങ്കാളിത്തം

ഫിലഡൽഫിയ: ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (PHL) നിന്ന് ദോഹ വഴി കൊച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സ് സർവീസ്...

കേരള വാർത്തപ്രധാന വാർത്തസിനിമ

റാപ്പർ വേടനെ കണ്ട തമിഴ്നാട് മന്ത്രിക്ക് ചിന്മയി ശ്രീപാദയുടെ രൂക്ഷ വിമർശനം

തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ അറുമുഖം മലയാളി റാപ്പർ വേടനുമായി കൂടിക്കാഴ്ച നടത്തിയതിൽ വിമർശനവുമായി ഗായിക...

കേരള വാർത്തകൗതുകങ്ങൾസിനിമ

സംഗീതവും ശബ്ദവും ദൃശ്യവും എഐ; വരിയും ഈണവും മനുഷ്യന്‍, ‘എന്തിനെന്നെ തട്ടിയുണര്‍ത്തി’ ശ്രദ്ധനേടുന്നു

മലയാള സംഗീതരംഗത്ത് പുതിയൊരു നാഴികക്കല്ലായി മാറുകയാണ് ‘എന്തിനെന്നെ തട്ടിയുണർത്തി’ എന്ന പ്രണയഗാനം. ചലച്ചിത്ര പ്രവർത്തകനും ഡിജിറ്റൽ...