അമേരിക്കൻ വാർത്ത

ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് സപ്ലൈ ലോജിസ്റ്റിക്സ് മലയാളി എംപ്ലോയീസ് ആൻഡ് റിട്ടയറീസ് കുടുംബ സംഗമം സംഘടിപ്പിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലോജിസ്റ്റിക്സ് വിഭാഗത്തിൽ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുടെയും കുടുംബസംഗമം ഹെംസ്റ്റെഡിലെ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ആരോൺ കോശിയുടെ പ്രാർഥനാ ഗാനത്തിനുശേഷം അമേരിക്കൻ ദേശീയ ഗാനത്തോടെ സംഗമം ആരംഭിച്ചു. ജയപ്രകാശ് നായർ ആമുഖ പ്രസംഗം നടത്തി.

തന്നോടൊപ്പം പ്രവർത്തിച്ച എല്ലാവർക്കും പ്രസിഡന്റ് അനിൽ ചെറിയാൻ നന്ദി അറിയിച്ചു. വിരമിച്ചവരെ പ്രതിനിധീകരിച്ച് മത്തായി മാത്യു സംസാരിച്ചു. ബാബു നരിക്കുളവും പ്രേം കൃഷ്ണനും ഗാനങ്ങൾ ആലപിച്ചു. ഹെലനും മിലനും സെലനും ചേർന്ന് യുഗ്മഗാനം ആലപിച്ചു. ഫാ. ജോണി സി‌എം‌ഐ അവതരിപ്പിച്ച ഫ്യൂഷൻ ഗാനങ്ങളും ആനാ’സ് വേൾഡ് എന്റർറ്റൈൻമെന്റ്സ് നൃത്തവും അവതരിപ്പിച്ചു.

തുടർന്നുനടന്ന തിരഞ്ഞെടുപ്പിൽ പ്രിൻസ് പോൾ (പ്രസിഡന്റ്), റോബി കോശി (സെക്രട്ടറി), അരുൺ അച്ചൻകുഞ്ഞ് (ട്രഷറർ), ജോർജി പോത്തൻ (പി‌ആർ‌ഒ) എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ, നോർത്ത് & സ്റ്റാറ്റൻ ഐലൻഡ് കോഓർഡിനേറ്റർമാരായി അനിൽ ചെറിയാൻ, ബിജു മേനാച്ചേരി, ജോർജ് അലക്സാണ്ടർ, വിശാൽ പീറ്റർ, അലക്സ് വർഗീസ് എന്നിവരെയും, സൗത്ത് & എം.റ്റി.എ. ബസ് കോഓർഡിനേറ്റർമാരായി രാജു വർഗീസ്, സെൽവി കുര്യൻ, കൃഷ്ണൻ ഉണ്ണി പണിക്കർ, അരുൺ ഷിബു, റിനോജ് കോരുത് എന്നിവരെയും, വിരമിച്ചവരിൽ നിന്നുള്ള കോഓർഡിനേറ്റർമാരായി പി.എസ്. വർഗീസ്, രാജു ഏബ്രഹാം, പുന്നൂസ് ഏബ്രഹാം, വർഗീസ് ഒലഹന്നാൻ, ജയപ്രകാശ് നായർ, ജയിംസ് ഏബ്രഹാം, മാത്യു തെക്കുമറ്റത്തിൽ, ബാബു നരിക്കുളം എന്നിവരെയും തിരഞ്ഞെടുത്തു.

ജേക്കബ് ചാക്കോ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. എംസീമാരായി ആരോൺ കോശിയും ഹെലനും പ്രവർത്തിച്ചു. പ്രിൻസ് പോൾ നന്ദി പറഞ്ഞു. ഇന്ത്യയുടെ ദേശീയ ഗാനത്തോടെ പരിപാടികൾ സമാപിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...