അമേരിക്കൻ വാർത്ത

ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ജപമാലമാസത്തിന്റെ സമാപനം ഭക്തിനിർഭരമായി

ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ജപമാലമാസാചരണത്തിന്റെ സമാപനം ഭക്തിനിർഭരമായി നടത്തപ്പെട്ടു. ഒക്ടോബർ 31ന് വൈകുന്നേരം ഷിക്കാഗോ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട തിരുക്കർമ്മങ്ങളോടെയാണ് കൊന്തമാസത്തിന്റെ സമാപനം നടത്തപ്പെട്ടത്.

ഒക്ടോബർ ഒന്ന് മുതൽ പത്തുവരെ പത്ത് ദിവസങ്ങൾ നീണ്ടു നിന്ന കൊന്തനമസ്കാരം വൈകിട്ട് ഏഴുമണിക്കുള്ള കുർബാനയോടുകൂടിയും തുടർന്നുള്ള പത്തുദിവസങ്ങളിൽ രാവിലെ 8.15 നുള്ള കുർബാനയോടും കൂടിയാണ് നടത്തപ്പെട്ടത്. ഒക്ടോബർ മാസത്തിൽ എല്ലാ ദിവസവും ദേവാലയത്തിൽ ജപമാല സമർപ്പണം നടത്തുവാൻ സാധിച്ചു എന്നതിനെ ദൈവാനുഗ്രഹമായി കാണണം എന്ന് അഭിവന്ദ്യ പിതാവ് ഓർമിപ്പിച്ചു.

അമേരിക്ക ഹാലോവീൻ ആഘോഷങ്ങളിൽ മുഴുകിയിരിക്കുന്ന ഒക്ടോബർ 31ന് കുട്ടികളോടൊപ്പം ജപമാലമാസത്തിന്റെ സമാപനത്തിൽ പങ്കുചേരുവാൻ എത്തിയിരിക്കുന്ന എല്ലാവരെയും മാർ ജോയി ആലപ്പാട്ട് അഭിനന്ദിക്കുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. വികാരി. ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, ഇടവക സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവർ ജപമാല മാസത്തിന്റെ ഒരുക്കങ്ങൾക്കും നടത്തിപ്പിനും നേതൃത്വം നൽകി.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...