അന്താരാഷ്ട്ര വാർത്തകായികം

നയാഗ്രകപ്പ് വോളി: എൻഎംഎസ് ബ്ലാസ്റ്റേഴ്സ് ചാംപ്യന്മാർ

നയാഗ്ര ഫോൾസ് : നയാഗ്ര മലയാളി സമാജത്തിന്റെ മൂന്നാമത് രാജ്യാന്തര വോളിബോൾ ടൂർണമെന്റിൽ ആതിഥേയരായ എൻഎംഎസ് ബ്ലാസ്റ്റേഴ്സ് ഓപ്പൺ വിഭാഗത്തിൽ ജേതാക്കളായി. ടൊറന്റോ മാന്റിൽ ജിടിഎയെയാണ് ഫൈനലിൽ ബ്ളാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ബ്രാംപ്ടൺ സ്പൈക്കേഴ്സ്, ലണ്ടൻ ഫാൽക്കൺസ് എന്നിവർ മൂന്നും നാലും സ്ഥാനക്കാരായി.

അണ്ടർ-17, ഫോർട്ടി പ്ളസ് വിഭാഗങ്ങളിൽ ഫാൽക്കൺസാണ് ജേതാക്കൾ. യഥാക്രമം എയ്സസും എഡ്മിന്റൻ മാസ്ക് സ്പൈക്ക്സും രണ്ടാം സ്ഥാനക്കാരായി. കാനഡ ഗെയിംസ് പാർക്കിൽ രാജ്യാന്തരനിലവാരത്തിൽ ഒരുക്കിയ കോർട്ടുകളിലായിരുന്നു മൽസരം.

റിയൽറ്റർ അർജുൻ സനൽകുമാർ, ജെയിംസ് ഓട്ടോ ഗ്രൂപ്പിലെ ബോബൻ ജെയിംസ് എന്നിവരായിരുന്നു മെഗാ  സ്‌പോൺസർമാർ.  കൺവീനർ ബൈജു പകലോമറ്റം, സമാജം പ്രസിഡന്റ് റോബിൻ ചിറയത്ത്,  വൈസ് പ്രസിഡന്റ് ശിൽപ ജോഗി, സെക്രട്ടറി കേലബ് വർഗീസ്, ട്രഷറർ പിന്റോ ജോസഫ് തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി. 

Report വിൻജോ

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...