അമേരിക്കൻ വാർത്ത

ഇന്ത്യൻ വംശജയായ കൃതി പട്ടേൽ ഗോയൽ ഇറ്റ്സിയുടെ പുതിയ സിഇഒ: 2026 ജനുവരിയിൽ ചുമതലയേൽക്കും

ബ്രൂക്ക്‌ലിൻ/ന്യൂയോർക്ക് : ഇറ്റ്സി(Etsy)യുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി (സിഇഒ) ഇന്ത്യൻ വംശജയായ കൃതി പട്ടേൽ ഗോയലിനെ നിയമിച്ചു. 2026 ജനുവരി ഒന്നിന് ഗോയൽ ചുമതലയേൽക്കും. നിലവിൽ ഇറ്റ്സിയുടെ പ്രസിഡന്റും ചീഫ് ഗ്രോത്ത് ഓഫിസറുമാണ് ഗോയൽ.

എട്ട് വർഷത്തിലധികം ഇറ്റ്സിയെ നയിച്ച നിലവിലെ സിഇഒ ജോഷ് സിൽവർമാൻ സ്ഥാനമൊഴിയുമെങ്കിലും 2026 അവസാനം വരെ എക്സിക്യൂട്ടീവ് ചെയർ ആയി തുടരും. 2017 മുതൽ ഇറ്റ്സിയുടെ ബോർഡ് ചെയർ ആയി പ്രവർത്തിച്ച ഫ്രെഡ് വിൽസൺ ചെയർ സ്ഥാനം ഒഴിഞ്ഞ ശേഷം ബോർഡിൽ തുടരും. ഈ പുതിയ സ്ഥാനം ഏറ്റെടുക്കുന്നതിൽ തനിക്ക് വലിയ അഭിമാനവും ആവേശവുമുണ്ടെന്ന് ഗോയൽ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പങ്കുവച്ചു.ഇറ്റ്സിയുടെ അനുബന്ധ സ്ഥാപനമായ Depop-ന്റെ മുൻ സിഇഒ കൂടിയായ ഗോയൽ.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...