അമേരിക്കൻ വാർത്തപ്രധാന വാർത്ത

കാമുകിയുടെ ഗുസ്തിമത്സരം കാണാൻ പോയത് എഫ്.ബി.ഐ വിമാനത്തിൽ; കാഷ് പട്ടേലിനെതിരെ വിമർശനം

വാഷിങ്ടൺ: കാമുകിയുടെ ഗുസ്തി മത്സരം കാണാൻ എഫ്.ബി.ഐയുടെ ജെറ്റ് ഉപയോഗിച്ച സംഭവത്തിൽ കാഷ് പട്ടേലിനെതിരെ വിമർശനം. പെൻസിൽവാനിയ യൂനിവേഴ്‌സിറ്റിയിൽ നടന്ന കാമുകിയുടെ പരിപാടികാണാനാണ് എഫ്.ബി.ഐയുട വിമാനത്തിൽ കാഷ് പട്ടേൽ പോയത്.

കാമുകി അലക്‌സിസ് വിക്കിൻസിന്റെ പരിപാടി കാണാനായിരുന്നു കാഷ് പട്ടേലിന്റെ യാത്ര. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വിക്കിൻസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.ഫ്‌ലൈറ്റ് ഡാറ്റ റെക്കോഡ് പ്രകാരം എഫ്.ബി.ഐയുടെ വിമാനം മനാസാസിൽ നിന്നും വിർജീനിയയിലേക്ക് 40 മിനിറ്റ് ആദ്യം പറഞ്ഞു. പിന്നീട് കാമുകയുടെ വീട് ലക്ഷ്യമാക്കി രണ്ടര മണിക്കൂർ കൂടി പറക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നിരവധി തവണ ഇത്തരത്തിൽ കാഷ് പട്ടേൽ കാമുകയുടെ വീട്ടിലേക്ക് എഫ്.ബി.ഐ ജെറ്റിൽ സഞ്ചരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

എഫ്.ബി.ഐ ഡയറക്ടറുടെ യാത്രകൾക്കെതിരെ യു.എസ് കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തി. എന്നാൽ, സെക്യൂരിറ്റി കമ്യൂണിക്കേഷൻ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതിനാൽ ഔദ്യോഗിക, സ്വകാര്യ യാത്രകൾക്ക് എഫ്.ബി.ഐയുടെ വിമാനങ്ങൾ ഉപയോഗിക്കണമെന്ന് ചട്ടമുണ്ടെന്നും അതിനാലാണ് ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്തതെന്നുമാണ് കാഷ് പട്ടേൽ ഇതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് നൽകുന്ന മറുപടി.

എന്നാൽ, കാമുകയുടെ വീട് സ്ഥിതി ചെയ്യുന്ന നാഷ്വില്ലയിലേക്ക് ഒരു ഔദ്യോഗികാവശ്യവുമില്ലാതെ എഫ്.ബി.ഐ വിമാനത്തിൽ ഇടക്കിടക്ക് യാത്ര ചെയ്യുന്ന കാഷ് പട്ടേലിന്റെ നടപടി അത്ര ശരിയല്ലെന്നാണ് ഉയർന്നിരിക്കുന്ന പ്രധാന വിമർശനം.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...