കേരള വാർത്ത

ദൈവദാസൻ ഫാ. ജോസഫ് പഞ്ഞിക്കാരന്റെ ശ്രാദ്ധാചരണം നവംബർ നാലിന്‌

കോതമംഗലം: മെഡിക്കൽ സിസ്‌റ്റേഴ്‌സ് ഓഫ് സെൻറ് ജോസഫ് (എംഎസ്‌ജെ) സന്യാസിനിസമൂഹം സ്ഥാപകൻ ദൈവദാസൻ ഫാ. ജോസഫ് പഞ്ഞിക്കാരന്റെ 76ാം ശ്രാദ്ധാചരണം നവംബർ നാലിന് കോതമംഗലം തങ്കളം ധർമഗിരി സെൻറ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസിൽ നടക്കും.

ഒന്നിന് വൈകുന്നേരം ഏഴിന് സെൻറ് ജോർജ് കത്തീഡ്രലിൽ വിശുദ്ധ കുർബാന. ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ കാർമികത്വം വഹിക്കും. രണ്ടിന് ഉച്ചകഴിഞ്ഞു മൂന്നിന് പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ വിശുദ്ധ കുർബാന, സന്ദേശം വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ സുപ്പിരീയർ ജനറൽ റവ. ഡോ. പോൾ പുതുവ, മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധ കുർബാന, സന്ദേശം കോഴിക്കോട് സിഎസ്ടി സെൻറ് തോമസ് പ്രൊവിൻസ് വികാർ പ്രൊവിൻഷ്യൽ റവ. ഡോ. ജിനോ പെരിംചേരിൽ. നാലിനു രാവിലെ 9.30 ന് നെല്ലിക്കുഴി സെൻറ് ജോസഫ് പള്ളിയിൽനിന്നു തങ്കളം പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിലെ ദൈവദാസൻറെ കബറിടത്തിങ്കലേക്ക് തീർഥാടകരുടെ പദയാത്ര.

10.30 ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിൻറെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. 12.15 ന് അനുസ്മരണ പ്രാർഥന. 12.30 ന് ശ്രാദ്ധസദ്യ എന്നിവയാണു പരിപാടികളെന്ന് എംഎസ്‌ജെ സുപ്പീരിയർ ജനറൽ സിസ്റ്റർ ഫിലോമി അറിയിച്ചു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...