കായികംപ്രധാന വാർത്ത

മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസറുദ്ദീന്‍ തെലങ്കാന മന്ത്രിസഭയിലേക്ക്

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീൻ തെലങ്കാന മന്ത്രിസഭയിലേക്ക്. അസറുദ്ദീനെ ക്യാബിനറ്റ് പദവി നൽകി മന്ത്രിസഭയിലെത്തിക്കാൻ കോൺഗ്രസിൽ ധാരണയായി. വെള്ളിയാഴ്ച രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുൻ പാർലമെന്റ് അംഗം കൂടിയാണ് അസറുദ്ദീൻ.

ക്യാബിനറ്റിലെ മുസ്ലിം പ്രാതിനിധ്യം പരിഗണിച്ചാണ് ഈ നീക്കമെന്ന് മന്ത്രിസഭയിലെ ഒരംഗം എൻഡിടിവിയോട് പറഞ്ഞു. ന്യൂനപക്ഷത്തിന്റെ പിന്തുണയും കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ട്. തെലങ്കാനയിലെ ജൂബിലി ഹിൽസ് മണ്ഡലത്തിൽ ഉപതിരപഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസിന്റെ നീക്കമെന്നതാണ് ശ്രദ്ധേയം. നവംബർ 11നാണ് ഉപതിരഞ്ഞെടുപ്പ്.

നിലവിൽ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിങ് പ്രസിഡന്റ് കൂടിയാണ് അസറുദ്ദീൻ. അടുത്തിടെയാണ് ഗവർണറുടെ ക്വാട്ട വഴി അദ്ദേഹം ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടത്. അതോടെ മന്ത്രിസഭാ പ്രവേശനത്തിന് വഴിയൊരുങ്ങുകയും ചെയ്തു.

1985 മുതൽ 2000 വരെ ഇന്ത്യക്കായി 334 ഏകദിനങ്ങളും 99 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. എല്ലാ ഫോർമാറ്റിലുമായി 15,593 റൺസ് നേടി. ഇതിൽ 79 അർധ സെഞ്ചുറികളും 29 സെഞ്ചുറികളും ഉൾപ്പെടുന്നു. ഒത്തുകളി ആരോപണത്തെത്തുടർന്ന് പിന്നീട് ആജീവനാന്ത വിലക്ക് വീണതോടെ അസറുദ്ദീന്റെ കരിയർ അപ്രതീക്ഷിതമായി അവസാനിച്ചു. 2009ൽ കോൺഗ്രസിൽ ചേർന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...