അമേരിക്കൻ വാർത്ത

എക്കോ സംഘടിപ്പിക്കുന്ന മെഡികെയര്‍ സെമിനാര്‍ 31 ന് ന്യൂഹൈഡ് പാര്‍ക്കില്‍

ന്യൂയോര്‍ക്ക്: ന്യൂഹൈഡ് പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ECHO (Enhance Community through Harmonious Outreach) എന്ന ചാരിറ്റി സംഘടന മുതിര്‍ന്ന പൗരന്മാര്‍ക്കായി നടത്തുന്ന ‘സീനിയര്‍ വെല്‍നെസ്സ്’ പ്രോഗ്രാമില്‍ മെഡികെയറിനെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ടതായ വിശദ വിവരങ്ങള്‍ അടങ്ങുന്ന സെമിനാര്‍ നടത്തുന്നു. ഒക്ടോബര്‍ 31 വെള്ളിയാഴ്ച വൈകിട്ട് 5:30-ന് ന്യൂഹൈഡ് പാര്‍ക്കിലുള്ള ക്ലിന്റണ്‍ ജി. മാര്‍ട്ടിന്‍ കമ്മ്യൂണിറ്റി ഹാളിലാണ് (Clinton G. Martin Community Hall, 1601 Marcus Avenue, New Hyde Park , NY 11042) സെമിനാര്‍ സംഘടിപ്പിക്കുന്നത്.

സീനിയര്‍ മെഡികെയര്‍ അഡൈ്വസര്‍ ഫ്രാങ്ക് അമോദിയോയാണ് സെമിനാര്‍ ക്ലാസ്സ് നല്‍കുന്നത്. 65 വയസ്സ് പൂര്‍ത്തിയാകുന്ന എല്ലാ പൗരന്മാര്‍ക്കും നിര്‍ബന്ധമായും എടുത്തിരിക്കേണ്ട മെഡിക്കല്‍ പരിരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡികെയര്‍. മെഡികെയര്‍ സംബന്ധിച്ച എല്ലാ കാര്യങ്ങള്‍ക്കും ഉള്ള സംശയനിവാരണം സെമിനാറില്‍ ലഭിക്കുന്നതാണ്. മെഡികെയറില്‍ അറിഞ്ഞിരിക്കേണ്ടതായ എല്ലാ വിവരങ്ങളും മനസ്സിലാക്കുന്നതിനായി എല്ലാ സീനിയര്‍ വ്യക്തികളും പ്രസ്തുത സെമിനാര്‍ പ്രയോജനപ്പെടുത്തണമെന്ന് ഓര്‍പ്പിക്കുന്നു. മുതിര്‍ന്നവര്‍ക്കായി ECHO നടത്തുന്ന ‘സീനിയര്‍ വെല്‍നെസ്സ്’ പരിപാടി എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് ശേഷം 3:30 മുതല്‍ 7:00 വരെ പ്രസ്തുത ഹാളില്‍ നടത്തുന്നതാണ്. തികച്ചും സൗജന്യമായി നടത്തപ്പെടുന്ന സീനിയര്‍ വെല്‍നെസ്സ് പ്രോഗ്രാമില്‍ പങ്കെടുത്ത് ആരോഗ്യ പരിപാലനം നടത്തുന്നതിനായി എല്ലാ മുതിര്‍ന്നവരെയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: (516)-902-4300.

Report മാത്യുക്കുട്ടി ഈശോ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...