ശാസ്ത്രീയം

ഇന്ത്യൻ വിപണിയിൽ ആധിപത്യം ശക്തിപ്പെടുത്താൻ ചാറ്റ്.ജി.പി.ടി ഗോ ഒരു വർഷത്തേക്ക് സൗജന്യ ആക്‌സസ് വാഗ്ദാനം

ഇന്ത്യൻ വിപണിയിൽ ആധിപത്യം ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി ഓപൺ എ.ഐ. ചാറ്റ്.ജി.പി.ടി ഗോ ഒരു വർഷത്തേക്ക് സൗജന്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഓപൺ എ.ഐ. നവംബർ നാല് മുതലാണ് ഈ സേവനം ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഓപൺ എ.ഐയുടെ എ.ഐ ചാറ്റ്‌ബോട്ടായ ചാറ്റ് ജി.പി.ടിയുടെ മിഡ്ടിയർ സബ്‌സ്‌ക്രിപ്ഷൻ പ്ലാനാണ് ചാറ്റ്ജിപിടി ഗോ.

ചാറ്റ്. ജി.പി.ടിയുടെ ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയും ഏറ്റവും വേഗത്തിൽ വളർന്നകൊണ്ടിരിക്കുന്ന വിപണിയുമാണ് ഇന്ത്യ. ഇത് നേരത്തെ ഒപൺ എ.ഐ പുറത്ത്വിട്ടതാണ്.അതിനാൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ആധിപത്യം നിലനിർത്താനുള്ള മാർഗം കൂടിയാണിത്. അടുത്തിടെ ഇന്ത്യൻ ഉപഭോക്തൃ അടിത്തറയെ ആകർഷിക്കുന്നതിനായി പ്രീമിയം എ.ഐ ഫീച്ചറുകൾക്കുള്ള സബ്‌സ്‌ക്രിപ്ഷൻ ഒഴിവാക്കിയ പെർപ്ലെക്‌സിറ്റിക്കും ഗൂഗ്‌ളിനും വെല്ലുവിളിയാണ് ഓപൺ എ.ഐയുടെ ഈ പ്രഖ്യാപനം.

19,500 വിലയുള്ള എ.ഐ പ്രോ മെമ്പർഷിപ്പ് ഒരു വർഷത്തേക്ക് വിദ്യാർഥികൾക്ക് സൗജന്യമാക്കിയ ഗൂഗിളിന്റെ നീക്കത്തെ തുടർന്നാണ് ഓപൺ എ.ഐയുടെ തീരുമാനം. പെർപ്ലെക്‌സിറ്റിയും ടെലികോം ഭീമനായ എയർടെലുമായി സഹകരിച്ച് അതിന്റെ പ്രീമിയം പ്ലാനിലേക്ക് സൗജന്യ ആക്‌സസ് വാഗ്ദാനം ചെയ്തിരുന്നു.

പ്രതിമാസം 399 രൂപ നിരക്കിൽ ആഗസ്റ്റിലാണ് ഓപൺ എ.ഐ അതിൻറെ ചാറ്റ് ജി.പി.ടി ഗോ ലോഞ്ച് ചെയ്തത്. ഉയോക്താക്കൾക്ക് താങ്ങാനാവുന്ന നിരക്കായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ഉപയോക്താക്കൾക്ക് കൂടുതൽ സുഖപ്രദമാകുന്നതാണ് പുതിയ പ്രഖ്യാപനം. ഉപയോക്താക്കൾക്ക് ഉപകാര പ്രദമാകുന്ന നിരവധി ഗുണങ്ങൾ ചാറ്റ് ജി.പി.ടി ഗോ അവതരിപ്പിച്ചിട്ടുണ്ട്. ഉർന്ന മെസേജ് പരിധി, പ്രതിദിനം ചിത്രങ്ങൾ നിർമിക്കുന്നതിനും അപലോഡ് ചെയ്യുന്നതിനുമുള്ള ഉയർന്ന പരിധി, ഉത്തരങ്ങളിൽ കൂടുതൽ കൃത്യത, ദീർഘമായ മെമ്മറി എന്നിവയെല്ലാം ഇതിൻറെ പ്രത്യേകതയാണ്.

Related Articles

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...

കൗതുകങ്ങൾശാസ്ത്രീയം

മരുന്നുകളില്ല, ഡോക്ടർമാരുടെ നിർദ്ദേശങ്ങളില്ല; 111-ാം വയസിലും ചുറുചുറുക്കോടെ ജീവിക്കുന്നു,​ രഹസ്യം പങ്കുവച്ച് വയോധിക

ബെ‌യ്ജിംഗ്: നൂറിലധികം വർഷങ്ങൾ പിന്നിട്ടിട്ടും ആരോഗ്യവും ചുറുചുറുക്കും കൈവിടാതെ സമൂഹമാദ്ധ്യമങ്ങളിൽ താരമായിരിക്കുകയാണ് ചൈനയിലെ 111 കാരിയായ...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾശാസ്ത്രീയംസിനിമ

ആറ് രാജ്യങ്ങളിലേക്ക് തനിച്ച് യാത്ര നടത്തിയ സന്തോഷം പങ്കുവെച്ച് എസ്തർ അനിൽ

‘ദൃശ്യം’ സിനിമയിലൂടെ മലയാളി മനസ്സുകളിൽ ഇടംനേടിയ താരം എസ്തർ അനിൽ, കെനിയൻ യാത്രാ ചിത്രങ്ങൾ പങ്കുവച്ചു....

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾശാസ്ത്രീയം

മരുന്ന് ഡപ്പികളിൽ കാണുന്ന സിലിക്ക ജെൽ കൊടും വിഷമാണോ? അത് കഴിക്കുന്നത് അപകടമോ?

ഡപ്പിയിലുള്ള മരുന്നുകൾ വാങ്ങുമ്പോഴോ പുതിയ പാക്ക് ചെയ്‌ത വസ്‌ത്രമോ ബാഗോ ഷൂസോ ഒക്കെ വാങ്ങുമ്പോഴോ അതിനുള്ളിൽ...