കായികം

കായികമേള: സ്വർണക്കപ്പ് ചിത്രം പങ്കുവെച്ച് മന്ത്രി, 1500 പോയിന്റ് കടന്ന് തിരുവനന്തപുരം മുന്നേറ്റം തുടരുന്നു

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് ചിത്രം പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഫെയ്‌സ്ബുക്ക് പേജിലാണ് മുഖ്യമന്ത്രിയുടെ പേരിൽ നൽകുന്ന സ്വർണക്കപ്പിന്റെ ചിത്രം പോസ്റ്റുചെയ്തത്.

ഓവറോൾ ചാമ്പ്യൻ പോരാട്ടത്തിൽ 1500 പോയിന്റ് തൊട്ട് ആതിഥേയരായ തിരുവനന്തപുരം ജില്ല ഒന്നാംസ്ഥാനത്ത് തുടരുകയാണ്. നിലവിൽ 1501 പോയിന്റാണ് തിരുവനന്തപുരത്തിനുള്ളത്. കഴിഞ്ഞ വർഷം 1935 പോയിന്റോടെയാണ് തിരുവനന്തപുരം ചാമ്പ്യൻമാരായത്. 729 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂർ, കഴിഞ്ഞ തവണ 848 പോയിന്റോടെയായിരുന്നു റണ്ണർ അപ്പ് ആയത്. 824 പോയിന്റോടെ അന്ന് മൂന്നാം സ്ഥാനത്തെത്തിയ മലപ്പുറം ഇപ്പോൾ 584 പോയിന്റോടെ ആറാംസ്ഥാനത്താണ്.

കഴിഞ്ഞ തവണ 761 പോയിന്റുമായി നാലാം സ്ഥാനത്തായിരുന്ന പാലക്കാട് ഇപ്പോഴും നാലാം സ്ഥാനത്താണ്. 632 പോയിന്റാണ് അവരുടെ ഇതുവരെയുള സമ്പാദ്യം. കഴിഞ്ഞ തവണ 711 പോയിന്റുമായി ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കണ്ണൂർ നിലവിൽ മൂന്നാം സ്ഥാനത്താണ്. 643 പോയിന്റ് അവർക്കുണ്ട്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...