സിനിമ

ഡ്രാമഡി വിഭാഗത്തിലുള്ള ‘ആശാൻ’; കേന്ദ്രകഥാപാത്രമായി ഇന്ദ്രൻസ്

ജോൺപോൾ ജോർജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഡ്രാമഡി വിഭാഗത്തിലുള്ള ചിത്രമായ ‘ആശാൻ്റെ’ പുതിയ ക്യാരക്റ്റർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൻ്റെ ടൈറ്റിൽ കഥാപാത്രമായ ആശാനെ അവതരിപ്പിക്കുന്ന ഇന്ദ്രൻസിൻ്റെ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്.

സൂപ്പർഹിറ്റായ ‘രോമാഞ്ച’ത്തിനു ശേഷം ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രമാണ് ‘ആശാൻ’. പ്രേക്ഷകഹൃദയം കവർന്ന ‘ഗപ്പി’, ‘അമ്പിളി’ എന്നീ ശേഷം ജോൺപോൾ ജോർജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

മുൻ സിനിമകളിൽ നിന്നും വ്യത്യസ്തമായ പാതയാകും ഈ ചിത്രത്തിൽ ജോൺപോൾ ജോർജ് പിന്തുടരുകയെന്നാണ് സൂചന. ഡ്രാമയും കോമഡിയും ചേർന്ന ഡ്രാമഡി വിഭാഗത്തിലുള്ള, സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം പൂർണമായും നർമത്തിൻ്റെ മേമ്പൊടിയിൽ ആയിരിക്കും.

നേരത്തെ ഷോബി തിലകൻ, ജോമോൻ ജ്യോതിർ, അബിൻ ബിനോ, കനകം, ബിപിൻ പെരുമ്പള്ളി എന്നിവരുടെ ക്യാരക്റ്റർ പോസ്റ്ററുകൾ പുറത്തു വന്നിരുന്നു. വിനായക് ശശികുമാർ നരചന നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്കു സംഗീതം നൽകുക സംവിധായകനായ ജോൺപോൾ ജോർജ് തന്നെയാണെന്ന പ്രത്യേകതയുമുണ്ട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കൗതുകങ്ങൾസിനിമ

സുഷിന്‍ ശ്യാം മാജിക്ക് വീണ്ടും; ‘ബാലന്‍: ദി ബോയ്’ സിനിമയിലെ ആദ്യ ഗാനമായ താക്കോല്‍ പുറത്തിറങ്ങി

മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിനുശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ- ദി...

അമേരിക്കൻ വാർത്തസിനിമ

‘രക്ഷയിൻ സന്തോഷം’ പുതിയ ക്രിസ്തീയ സംഗീത ആൽബം റിലീസിംഗിന് ഒരുങ്ങുന്നു

ഹൂസ്റ്റൺ: ക്രിസ്തീയ സംഗീതാ സ്വാദകർക്ക് ആത്മീയ അനുഭവം പകരുന്ന ജെ എൻ മ്യൂസിക് ക്രിയേഷൻസിൻറെ ”...

ആനുകാലികംസിനിമ

കണ്ണാടി എടുക്കാതെ കണ്ണുപൊത്തി കരയുന്ന നടൻ, സലീം കുമാറിന്റെ മരണാനന്തര ചടങ്ങിൽ നടന്ന പ്രഹസനങ്ങൾ: ആലപ്പി അഷ്റഫ് പറയുന്നു

അന്തരിച്ച നടൻ സലീം കുമാറിന്റെ പൊതുദർശന വേദിയിൽ മൊബൈൽ ക്യാമറകളുമായി അതിക്രമിച്ചു കയറി തിക്കും തിരക്കുമുണ്ടാക്കിയ...

സിനിമ

അർജുൻ സർജ നായകനായെത്തുന്ന ബ്ലാസ്റ്റ്! അഴിഞ്ഞാടി അഭിരാമിയും പ്രീതിയും (Review)

സിനിമയുടെ ടൈറ്റിലിനോട് 100 ശതമാനവും നീതിപുലർത്തുന്ന കിടിലൻ ബ്ലാസ്റ്റ് തന്നെയാണ് സിനിമ. ഇടിപ്പടങ്ങളുടെ ആരാധകർക്ക് ആഘോഷിച്ച്...