കായികംകൗതുകങ്ങൾ

നാല്‍പതിലും നാഴികക്കല്ല് പിന്നിട്ട് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

റിയാദ്: കരിയറില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കരിയറില്‍ 950 ഗോള്‍ തികച്ചു, നാല്‍പതുകാരനായ ക്രിസ്റ്റ്യനോ. സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിനുവേണ്ടി എണ്‍പത്തിയെട്ടാം മിനിറ്റിലായിരുന്നു നാഴികക്കല്ലായ ഗോള്‍. കിങ്‌സ്‌ലി കോമാന്റെ പാസില്‍ നിന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍. മത്സരത്തില്‍ അല്‍ നസ്ര്‍ മടക്കമില്ലാത്ത രണ്ട് ഗോളിന് അല്‍ ഹസമിനെ പരാജയപ്പെടുത്തി. ലീഗില്‍ അല്‍ നസ്‌റിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്. എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന അല്‍ നസ്‌റിന് പിന്നാള്‍ മധുരം കൂടിയായി ഈ വിജയം.

കരിയറില്‍ 1279 മത്സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റ്യാനോ 950 തവണ വല കുലുക്കിയത്. സൗദി ക്ലബിനുവേണ്ടിയുള്ള തൊണ്ണൂറ്റിയൊന്നാം ഗോളായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ കളിച്ച റയല്‍ മാഡ്രിഡിനുവേണ്ടിയാണ് ക്രിസ്റ്റ്യാനോ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത്. 450 ഗോള്‍. മാറ്റസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി 145 ഉം പോര്‍ച്ചുഗീസ് ദേശീയ ടീമിനുവേണ്ടി 143 ഉം ഗോളാണ് നേടിയത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...