കൗതുകങ്ങൾസിനിമ

പാലക്കാട്ടെ ക്ഷേത്രത്തിലെത്തി തമിഴ് സൂപ്പർതാരം അജിത്തും കുടുംബവും; ചർച്ചയായി നെഞ്ചിലെ ടാറ്റൂ

പാലക്കാട് :ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയ തമിഴ് സൂപ്പർതാരം അജിത് കുമാറിന്റെയും ഭാര്യ ശാലിനിയുടെയും മകൻ ആദ്വികിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അജിത്തിന്റെ കുടുംബക്ഷേത്രമാണ് ഊട്ടുകുളങ്ങര ക്ഷേത്രം. വെളുത്ത മുണ്ടും മേൽമുണ്ടുമായിരുന്നു അജിത്തിന്റെ വേഷം.

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ താരത്തിന്റെ നെഞ്ചിൽ പതിച്ച ടാറ്റൂ ചർച്ചയാകുന്നുണ്ട്. ഊട്ടുകുളങ്ങര ക്ഷേത്രത്തിലെ ഭഗവതിയുടെ രൂപമാണ് അജിത് നെഞ്ചിൽ ടാറ്റൂ ചെയ്തിരിക്കുന്നതെന്ന് ആരാധകർ പറയുന്നു. ‘അനുഗ്രഹപൂർണ്ണമായ ഒത്തുചേരലിന്റെ ദിവസം’ എന്ന കുറിപ്പോടെയാണ് ശാലിനി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

ഗോൾഡനും മഞ്ഞയും നിറത്തിലുള്ള ചുരിദാർ ധരിച്ചാണ് ശാലിനി എത്തിയത്. പാലക്കാട് പെരുവെമ്പിലാണ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രം. നേരത്തെയും പലതവണ താരം ക്ഷേത്രത്തിലെത്തി ദർശനം നടത്തുകയും വഴിപാടുകൾ നേരുകയും ചെയ്തിട്ടുണ്ട്. അജിത്തിന്റെ പിതാവ് പി സുബ്രഹ്മ്യൻ പാലക്കാട് തമിഴ് അയ്യർ കുടുംബാംഗമാണ്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...