കൗതുകങ്ങൾസിനിമ

ഗേ ആണെന്ന് വീണ്ടും തുറന്നു പറഞ്ഞുകൊണ്ട് കരൺ ജോഹർ; വെളിപ്പെടുത്തലിൽ ഞെട്ടി ജാൻവി കപൂർ

പ്രശസ്ത ബോളിവുഡ് താരങ്ങളായ കാജോളും, ട്വിങ്കിൾ ഖന്നയും അവതാരകരെത്തുന്ന സെലിബ്രിറ്റി ടോക് ഷോയാണ് 2 മച്ച് വിത്ത് കാജോൾ ആൻഡ് ട്വിങ്കിൾ. ബോളിവുഡിലെ മുൻനിര നായികയായി തുടരുന്ന കാജോളും, സിനിമാ കുടുംബ പശ്ചാത്തലമുള്ള മുൻകാല നടി ട്വിങ്കിളും ഭാഗമാണെങ്കിലും കാര്യമായ പ്രേക്ഷകപ്രീതി നേടാൻ പരിപാടിക്ക് കഴിഞ്ഞിട്ടില്ല എന്ന വിമർശനമുയരുന്നുണ്ട്.

സെലിബ്രിറ്റികൾ മനസ് തുറക്കുന്ന ടോക് ഷോകളുടെ പതിവ് കാഴ്ചയാണ് റ്റു മച്ച് വിത്ത് കാജോൾ ആൻഡ് ട്വിങ്കിൾ എന്നും, ഇരുവർക്കുമിടയിൽ കെമിസ്ട്രി വർക്ക് ആകുന്നില്ലെന്നുമുള്ള വിമർശനങ്ങൾ ഉയരുന്നതിനിടെ സ്വന്തം ഗേ വ്യക്തിത്വത്തെ വീണ്ടും തുറന്നു പറഞ്ഞു കൊണ്ട് പ്രോഗ്രാമിനു ശ്രദ്ധ നേടിക്കൊടുക്കാൻ ശ്രമിച്ചിരിക്കുകയാണ് കാജോളിന്റെ ആത്മാർത്ഥ സുഹൃത്തും, പ്രമുഖ ബോളിവുഡ് നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹർ.

അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മകളും അഭിനേത്രിയുമായ ജാൻവി കപൂറിനോടൊപ്പം ടോക് ഷോയിൽ എത്തിയ കരൺ, സ്വന്തം ആത്മകഥയുടെ മുൻപേ വെളിപ്പെടുത്തിയ ഗേ വ്യക്തിത്വത്തെ കുറിച്ചുള്ള സൂചനകൾ വഴിയാണ് കൂടെയുള്ളവരെ ഞെട്ടിക്കാൻ ശ്രമിച്ചത്. ഇതുവരെ പറയാത്ത ഒരു നുണയും, ഒരു സത്യവും പറയുക എന്നതായിരുന്നു ജാൻവി, കരൺ ജോഹറിന് നൽകിയ വെല്ലുവിളി.

‘എന്റെ ഇരുപത്തിയാറാമത്തെ വയസ്സിലാണ് വിർജിനിറ്റി നഷ്ടപ്പെട്ടത്’ കരൺ ജോഹർ ആദ്യത്തെ മറുപടി നൽകി. എന്നാൽ രണ്ടാമത്തെ മറുപടിയായി കരൺ പറഞ്ഞത് ജാൻവിയുടെ കുടുംബത്തിലെ ഒരു വ്യക്തിയുമായി തനിക്ക് തീവ്രമായ ബന്ധമുണ്ടായിരുന്നു എന്നാണ്. അവതാരകരും ജാൻവിയും സ്തബ്ധരായി നിൽക്കവേ കരൺ സ്വന്തം വാചകങ്ങൾ വീണ്ടും തിരുത്തി.

‘നിങ്ങളുടെ കുടുംബത്തിലെ ഒരാളുമായി എനിക്ക് ഇന്റിമേറ്റ് ആയ ബന്ധമുണ്ടായിരുന്നു എന്നത് വെറുതെ പറഞ്ഞതാണ്. ഞാൻ അവിടെയെത്താൻ വൈകിയിരുന്നു. പക്ഷേ നിങ്ങളുടെ കുടുംബത്തിലെ ഒരാളുമായി ബന്ധം സ്ഥാപിക്കുന്നതിനെ കുറിച്ച് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്’ കരൺ പറഞ്ഞു.

എന്നാൽ കരൺ നടത്തിയ പ്രസ്താവനകൾ ഷോ ശ്രദ്ധിക്കപ്പെടാൻ വേണ്ടി മാത്രം നടത്തിയതാണ് എന്ന രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. ബോളിവുഡിലെ നെപോട്ടിസത്തിന്റെ പ്രായോജകനെന്ന പഴി കാലങ്ങളായി കേൾക്കുന്ന സംവിധായകനാണ് കരൺ. ഇൻഡസ്ട്രിയിൽ ആർക്കെങ്കിലും ഒരു കുട്ടി ജനിച്ചാൽ, കുട്ടിയുടെ ആദ്യത്തെ സിനിമയ്ക്കുള്ള കരാറുമായാണ് കരൺ കാണാൻ ചെല്ലുക എന്ന് പോലും വിമർശനങ്ങൾ ഉയർന്നിരുന്നു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...