കൗതുകങ്ങൾശാസ്ത്രീയം

ഫുൾ ടാങ്ക് ഡീസലടിച്ച് 2831 കിലോമീറ്റർ ഓടി, ഗിന്നസ് റെക്കോഡുമായി സ്‌കോഡ സൂപ്പർബ്

ചെക്ക് വാഹന നിർമാതാക്കളായ സ്‌കോഡയുടെ വാഹനശ്രേണിയിലെ പ്രീമിയം സെഡാൻ വാഹനമാണ് സൂപ്പർബ്. വിദേശ രാജ്യങ്ങളിൽ സ്‌കോഡയുടെ വാഹന നിരയിലെ താരമാണ് ഈ സെഡാൻ. സൂപ്പർബ് എന്ന സൂപ്പർ സെഡാനിലൂടെ സ്‌കോഡയിലേക്ക് ഒരു ഗിന്നസ് റെക്കോഡ് എത്തിയിരിക്കുകയാണ്. ഒരു ഫുൾ ടാങ്ക് ഡീസൽ ഉപയോഗിച്ച് ഏറ്റവുമധികം ദൂരം സഞ്ചരിച്ചാണ് സൂപ്പർബ് ഗിന്നസ് റെക്കോഡ് നേട്ടം കൊയ്തത്.

ഒരു ഫുൾ ടാങ്ക് ഡീസൽ ഉപയോഗിച്ച് 2831 കിലോമീറ്ററാണ് സ്‌കോഡ സൂപ്പർബ് സഞ്ചരിച്ചിരിക്കുന്നത്. സ്‌കോഡ നിരത്തുകളിൽ എത്തിക്കുന്ന റെഗുലർ ഡീസൽ എൻജിൻ സൂപ്പർബിലൂടെയാണ് ഈ നേട്ടം സ്‌കോഡയ്ക്ക് ലഭിച്ചിരിക്കുന്നത്. പരീക്ഷണത്തിനായി പ്രത്യേകമായി ഒരുക്കിയ വാഹനമല്ലെന്ന് ചുരുക്കം. 2025ലെ യൂറോപ്യൻ റാലി ചാമ്പ്യൻഷിപ്പ് ജേതാവായ മിക്കോ മാർസിക്കിയുടെ െ്രെഡവിങ്ങിലൂടെയാണ് ഈ ഗിന്നസ് നേട്ടം കൈവരിച്ചിരിക്കുന്നത്.

മിക്കോ മാർസിക്കിന്റെ കൈവശമുണ്ടായിരുന്ന സ്‌കോഡ സൂപ്പർബാണ് ഈ റെക്കോഡ് നേട്ടത്തിനായി ഓടിയത്. 100 കിലോമീറ്റർ ഓടാൻ 2.61 ലിറ്റർ ഡീസൽ മാത്രമാണ് ചിലവായതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് ഒരു ലിറ്റർ ഡീസലിൽ ഏകദേശം 38 കിലോമീറ്ററായിരുന്നു ഈ വാഹനത്തിന് ലഭിച്ച മൈലേജ്. സ്‌കോഡ ഈ വാഹനത്തിന് ഉറപ്പുനൽകുന്ന മൈലേജ് 100 കിലോമീറ്റർ സഞ്ചരിക്കാൻ 4.8 ലിറ്റർ എന്ന നിലയിലാണ്. അതായത് ഏകദേശം 20 കിലോമീറ്റർ. ഇതാണ് മിക്കോ മാർസിക് തിരുത്തി കുറിച്ചിരിക്കുന്നത്.

66 ലിറ്ററാണ് സൂപ്പർബിന്റെ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി. മികച്ച എയറോ ഡൈനാമിക് ശേഷിയും ഉയർന്ന ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയുമാണ് ഈ ഉദ്യമത്തിനായി സൂപ്പർബ് തിരഞ്ഞെടുക്കാൻ കാരണമെന്നാണ് മിക്കോ മാർസിക പറയുന്നത്. 2.0 ലിറ്റർ ടിഡിഐ ഡീസൽ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 148 ബിഎച്ച്പി പവറും 360 എൻഎം ടോർക്കുമാണ് നൽകുന്നത്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലുള്ള വാഹനമാണ് റെക്കോഡ് ഓട്ടത്തിൽ ഉപയോഗിച്ചത്.

16 ഇഞ്ച് വീലുകൾ അടിസ്ഥാന ഫീച്ചറായി നൽകിയിട്ടുള്ള ഈ വാഹനത്തിന് 1590 കിലോഗ്രാം ഭാരമുണ്ട്. വാഹനത്തിന്റെ ഭാരവും ടയറുകളുടെ വലിപ്പവും പോലും ഉയർന്ന ഇന്ധനക്ഷമത ഉറപ്പാക്കാൻ സഹായിച്ചിരുന്നതായാണ് ിക്കോ മാർസിക് പറയുന്നത്. 2024 നവംബറിലാണ് സ്‌കോഡ സൂപ്പർബ് അദ്ദേഹത്തിന് ലഭിക്കുന്നത്. 2025 മാർച്ചിലാണ് റെക്കോഡ് സൃഷ്ടിക്കുന്നതിനുള്ള ശ്രമം ആരംഭിക്കുന്നത്. ഇതിന് മുൻപ് തന്നെ ഏകദേശം 20,000 കിലോമീറ്ററോളം അദ്ദേഹം ഈ വാഹനം ഓടിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.

പോളണ്ടിലെ ലോഡ്‌സിൽ നിന്നും ജർമനിയിലേക്കും പാരീസിലേക്കും പിന്നീട് നെതർലാൻഡ്‌സ്, ബെൽജിയം, ജർമനി എന്നിടങ്ങളിലേക്കുമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. തിരിച്ച് പോളണ്ടിലാണ് യാത്ര അവസാനിപ്പിച്ചതും. 80 കിലോമീറ്ററിൽ താഴെയായിരുന്നു ഭൂരിഭാഗം സമയവും വാഹനത്തിന്റെ വേഗതയെന്നാണ് അദ്ദേഹം പറയുന്നത്. സ്‌പോർട്‌സ്‌ലൈൻ സ്പ്രിങ്ങുകൾ ഘടിപ്പിച്ചതിനൊപ്പം ഷാസി 15 മില്ലി മീറ്റർ താഴ്ത്തുകയും ചെയ്ത് ഉയർന്ന് ഇന്ധനക്ഷമതയ്ക്ക് കാരണമായെന്നാണ് മിക്കോ മാർസിക് പറയുന്നത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...

ആനുകാലികംകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

കോക്രോച്ച് പാർട്ടിയുടെ സമരം: നിരീക്ഷണത്തിന് മെറ്റാ ഗ്ലാസുമായി ഡൽഹി പോലീസ് 

നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യതലസ്ഥാനത്ത് യുവാക്കളുടെ പ്രതിഷേധ സമരം നിരീക്ഷിക്കാൻ ഡൽഹി പോലീസ് മെറ്റ ഗ്ലാസും...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

രാജ്യാന്തര പശ്ചാത്തലത്തിൽ വികസിക്കുന്ന നിഗൂഢത; ജയസൂര്യ ചിത്രം ‘മായൻ’ ചിത്രീകരണം റഷ്യയിൽ തുടങ്ങി

മലയാള ചലച്ചിത്ര ലോകത്ത് വേറിട്ട പ്രമേയങ്ങൾ കൊണ്ടും ആഖ്യാനശൈലി കൊണ്ടും ശ്രദ്ധേയമാകുന്ന പ്രോജക്റ്റുകൾക്കിടയിലേക്ക്, സിനിമാപ്രേമികളും സിനിമാ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

എഐ വികസനം തടയരുത്; അഞ്ചു വർഷത്തിനുള്ളിൽ എഐ മനുഷ്യബുദ്ധിയെ മറികടക്കുമെന്ന് ഇലോൺ മസ്ക് 

നിർമിതബുദ്ധിയ്ക്ക് തടയിടാൻ മനുഷ്യർ ശ്രമിക്കരുതെന്ന് ശതകോടീശ്വര വ്യവസായിയും എക്സ് എഐ സ്ഥാപകനുമായ ഇലോൺ മസ്ക്. ദി...