അമേരിക്കൻ വാർത്ത

മുൻ മെയിൻ സിഡിസി ഡയറക്ടർ നിരവ് ഷാ മെയിൻ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കും

ബ്രൺസ്‌വിക് : മുൻ മെയിൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (സിഡിസി)ഡയറക്ടറും, യുഎസ് സിഡിസിയിലെ മുൻ പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടറുമായ നിരവ് ഷാ മെയിൻ ഗവർണർ സ്ഥാനാർഥിയായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. കോവിഡ്19ന്റെ കാലത്ത് മെയിൻ സിഡിസി ഡയറക്ടർ എന്ന നിലയിൽ സംസ്ഥാനത്തെ പ്രതിസന്ധിയിലൂടെ നയിച്ചതിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഷാ.

നിലവിൽ കോൽബി കോളജിലെ വിസിറ്റിങ് പ്രഫസറായി പ്രവർത്തിക്കുകയാണ് ഷാ. കോവിഡ് കാലത്ത് മെയിൻ സിഡിസി ഡയറക്ടറായിരുന്ന ഷാ, ശാസ്ത്രീയമായ അറിവുകൾക്കൊപ്പം സാംസ്‌കാരിക, നിയമപര, സാമ്പത്തിക പശ്ചാത്തലങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് സാമൂഹ്യാരോഗ്യരംഗത്ത് മാതൃകാപരമായ നേതൃത്വം നൽകി. സംസ്ഥാനത്തെ സമാധാനപരമായി പ്രതിസന്ധി മറികടക്കാൻ അദ്ദേഹത്തിന്റെ നേതൃത്വം പ്രധാന പങ്ക് വഹിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...