കായികം

അന്താരാഷ്ട്ര ക്രിക്കറ്റിൽ നേരത്തെ അരങ്ങേറ്റം കുറിച്ചിരുന്നെങ്കിൽ സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ നേടിയേനെ: മൈക്കൽ ഹസ്സി

കാൻബറ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നേരത്തെ അരങ്ങേറ്റം കുറിച്ചിരുന്നെങ്കിൽ റൺനേട്ടത്തിൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ താൻ മറികടക്കുമായിരുന്നുവെന്ന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മൈക്കൽ ഹസ്സി. മിസ്റ്റർ ക്രിക്കറ്റ് എന്ന് വിളിക്കുന്ന ഹസ്സി 29ാം വയസിലാണ് ഓസ്‌ട്രേലിയക്കായി അരങ്ങേറ്റം കുറിക്കുന്നത്. യൂട്യൂബിലെ ഗ്രേഡ് ക്രിക്കറ്റർ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ഹസ്സി.

ഓസീസ് ദേശീയ ടീമിലെത്തും മുമ്പ് ആഭ്യന്തര ക്രിക്കറ്റിൽ അറിയപ്പെടുന്ന താരമായിരുന്നു ഹസ്സി. ഓസീസിനായി അരങ്ങേറ്റം കുറിച്ച ശേഷം എല്ലാ ഫോർമാറ്റിലും സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ചവെയ്ക്കാൻ താരത്തിനായിരുന്നു. എട്ടു വർഷം മാത്രമാണ് താരം ഓസീസിനായി കളിച്ചത്.

അഭിമുഖത്തിനിടെ നേരത്തേ അരങ്ങേറാൻ അവസരം ലഭിച്ചിരുന്നെങ്കിൽ തന്റെ ക്രിക്കറ്റിലെ കണക്കുകൾ വ്യത്യസ്തമാകുമായിരുന്നുവെന്ന് പറഞ്ഞ ശേഷമാണ് ഹസ്സി തന്നെ സച്ചിന്റെ റെക്കോഡുമായി താരതമ്യം ചെയ്തത്. ”ഞാൻ ഇതിനെക്കുറിച്ച് ഒരുപാട് ചിന്തിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിൻ തെണ്ടുൽക്കറെക്കാൾ ഞാൻ ഏകദേശം 5,000 റൺസ് കൂടുതൽ നേടുമായിരുന്നു. ഏറ്റവും കൂടുതൽ സെഞ്ചുറികൾ, ഏറ്റവും കൂടുതൽ വിജയങ്ങൾ, ഏറ്റവും കൂടുതൽ ആഷസ് വിജയങ്ങൾ, ഏറ്റവും കൂടുതൽ ലോകകപ്പ് വിജയങ്ങൾ, ഒരുപക്ഷേ ഇതെല്ലാം. പിന്നെ, നിർഭാഗ്യവശാൽ, ഞാൻ രാവിലെ ഉണരുമ്പോൾ അത് ഒരു സ്വപ്നം മാത്രമാണ്. നേരത്തേ അവസരം ലഭിച്ചിരുന്നെങ്കിൽ ഞാൻ ഏറെ സന്തോഷിച്ചേനേ. പക്ഷേ നല്ല കാര്യം എന്തായിരുന്നു എന്നുവെച്ചാൽ, എന്നെ തിരഞ്ഞെടുക്കുമ്പോൾ എന്റെ കളിയെക്കുറിച്ച് എനിക്ക് മികച്ച ധാരണയുണ്ടായിരുന്നു എന്നതാണ്.” ഹസ്സി പറഞ്ഞു.

അന്താരാഷ്ട്ര കരിയറിൽ എല്ലാ ഫോർമാറ്റുകളിലുമായി 12,398 റൺസാണ് ഹസ്സിയുടെ സമ്പാദ്യം. 79 ടെസ്റ്റിൽ നിന്ന് 19 സെഞ്ചുറികളടക്കം 6235 റൺസും 185 ഏകദിനങ്ങളിൽ നിന്ന് മൂന്ന് സെഞ്ചുറികളടക്കം 5442 റൺസും 38 ടി20 മത്സരങ്ങളിൽ നിന്ന് 721 റൺസും ഹസ്സി നേടിയിട്ടുണ്ട്.

16ാം വയസിൽ അരങ്ങേറ്റം കുറിച്ച സച്ചിൻ 24 വർഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർന്ന താരമാണ്. 200 ടെസ്റ്റിൽ നിന്ന് 15,921 റൺസും 463 ഏകദിനങ്ങളിൽ നിന്നായി 18,426 റൺസും സച്ചിന്റെ പേരിലുണ്ട്. ടെസ്റ്റിൽ 51 സെഞ്ചുറികളും ഏകദിനത്തിൽ 49 സെഞ്ചുറികളും നേടിയ സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറികൾ നേടിയ ഏക താരമാണ്.

ആഭ്യന്തര ക്രിക്കറ്റിൽ ഹസ്സിയുടെ റെക്കോഡുകൾ ഞെട്ടിക്കുന്നതാണ്. 273 മത്സരങ്ങളിൽ നിന്നായി 52 റൺസ് ശരാശരിയിൽ 23,000 റൺസോളം താരം നേടിയിട്ടുണ്ട്. 61 സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകായികം

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് തോല്‍വി, അടപടലം പൂട്ടി ദക്ഷിണാഫ്രിക്ക

അഹമ്മദാബാദ്: 2024ലെ ട്വന്റി 20 ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ഇന്ത്യയോട് പകരംവീട്ടി ദക്ഷിണാഫ്രിക്ക. സൂപ്പര്‍ എട്ടിലെ...

അന്താരാഷ്ട്ര വാർത്തകായികംകൗതുകങ്ങൾ

ഓസ്ട്രേലിയയിൽ ഹോട്ടൽ ബില്ലടച്ചില്ല, കാൻബറയിൽ എത്തിയ പാകിസ്താൻ ഹോക്കി ടീമിന് തെരുവിൽ കഴിയേണ്ടിവന്നത് ആറ് മണിക്കൂർ

കാൻബറ: ഓസ്‌ട്രേലിയയിലെ കാൻബറയിൽ എത്തിയ പാകിസ്താൻ ഹോക്കി ടീമിന് ഹോട്ടൽ ബില്ലുകൾ മുൻകൂട്ടി അടയ്ക്കാത്തതിനെത്തുടർന്ന് തെരുവിൽ...

കായികം

നാലില്‍ നാല്, എല്ലാ കളികളും വിജയിച്ച് ടീം ഇന്ത്യ; ഇനി സൂപ്പര്‍ എട്ടില്‍ കാണാം

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പില്‍ തുടര്‍ച്ചയായി നാലാം വിജയവുമായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ച് ഇന്ത്യ. നെതര്‍ലാന്‍ഡ്‌സിനെതിരായ...

അന്താരാഷ്ട്ര വാർത്തകായികം

ടി20 ലോകകപ്പിൽ നിന്ന് മുൻ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ പുറത്ത്; സിംബാബ്‌വെ സൂപ്പർ എട്ടിൽ

ന്യൂഡൽഹി: സിംബാബ്‌വെ 2026 ടി20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ കടന്നു. ഗ്രൂപ്പ് ബിയിൽ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന...