കേരള വാർത്ത

കൂട്ടുകാരികളുടെ നഗ്‌നദൃശ്യങ്ങൾ പകർത്തി, ബ്ലാക്ക് മെയ്‌ലിങ്; അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചു, യുവതി അറസ്റ്റിൽ

മംഗളൂരു: ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന പെൺകുട്ടികളുടെ സ്വകാര്യ വീഡിയോ പകർത്തി അശ്ലീല സൈറ്റുകൾ വഴി പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ. ചിക്കമംഗളൂരു സ്വദേശി നിരീക്ഷ (26 ) ആണ് അറസ്റ്റിലായത്. നഗരത്തിലെ ആശുപത്രി ജീവനക്കാരിയാണ് യുവതി.

പകർത്തിയ ന?ഗ്‌നദൃശ്യങ്ങൾ കാണിച്ച് നിരീക്ഷ, പുറത്തു വിടാതിരിക്കാൻ യുവതികളോട് പണം ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ വീഡിയോ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് യുവതികൾ പൊലീസിൽ പരാതി നൽകിയത്.

അറസ്റ്റിലായ നിരീക്ഷയുടെ ഫോൺ കദ്രി പൊലീസ് വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. അതേസമയം, മംഗളൂരുവിലെ എക്‌സ്‌റേ ടെക്‌നീഷ്യനായ ഉഡുപ്പി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിലും നിരീക്ഷക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയം. യുവാവിനൊപ്പമുള്ള വീഡിയോ കാണിച്ച് പണം തട്ടാൻ നിരീക്ഷ ശ്രമിച്ചതായി ആത്മഹത്യാക്കുറിപ്പിലുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...