അമേരിക്കൻ വാർത്ത

ദൈവീക ദൗത്യം പ്രതിഫലം നോക്കാതെ നിറവേറ്റണം: ഡോ. ജോർജ് ഏബ്രഹാം

ന്യൂയോർക്ക് : ദൈവത്തിന്റെ ദയയിൽ ജീവിക്കുന്നവർ അപ്രതീക്ഷിത തകർച്ചകളിലും ദൈവീക ദൗത്യം നിറവേറ്റുന്നവരും പ്രതിഫലം ആഗ്രഹിക്കാതെ ലോകത്തിന് സേവനം നൽകുന്നവരുമായിരിക്കണമെന്ന് ഡോ. ജോർജ് ഏബ്രഹാം. ദുഃഖം അനുഭവിക്കുന്നവരെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനും ഹൃദയം തുറക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർനാഷനൽ പ്രയർലൈൻ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിച്ച 598ാമത് സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു ബോസ്റ്റണിലെ സെന്റ് വിൻസന്റ് ആശുപത്രിയിലെ ചീഫ് ഓഫ് മെഡിസിനും യൂണിവേഴ്‌സിറ്റി ഓഫ് മാസച്യുസിറ്റ്‌സ് മെഡിക്കൽ സ്‌കൂളിലെ പ്രഫസറുമായ ഡോ. ജോർജ് ഏബ്രഹാം.

പ്രാരംഭ പ്രാർഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്. 598ാമത് സെഷൻ പിന്നിടുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറോളം പേർ എല്ലാ ചൊവ്വാഴ്ചകളിലും പങ്കെടുക്കുന്നത് ദൈവാനുഗ്രഹമായി കാണുന്നുവെന്ന് ആമുഖപ്രസംഗത്തിൽ സി.വി. സാമുവൽ (ഡിട്രോയിറ്റ്) പറഞ്ഞു. തിരുവല്ലയിൽ വച്ച് മാർത്തോമ്മാ സഭയുടെ മാനവ സേവാ അവാർഡ് ലഭിച്ച ഡോ. ജോർജ് ഏബ്രഹാമിനെ ഇന്റർനാഷനൽ പ്രയർലൈനിന്റെ പേരിൽ സി.വി. സാമുവൽ അഭിനന്ദിച്ചു.

മധ്യസ്ഥ പ്രാർത്ഥനയ്ക്ക് എം.വി. വർഗീസ് (അച്ചൻകുഞ്ഞ്), ന്യൂയോർക്ക്, നേതൃത്വം നൽകി. ലൈല ഫിലിപ്പ് മാനുവൽ, ബോസ്റ്റൺ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. ബോസ്റ്റൺ കാർമൽ മാർത്തോമ്മാ ചർച്ച് വികാരി റവ. ആഷിഷ് തോമസ് ജോർജിന്റെ പ്രാർഥനയ്ക്കും ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു. അലക്‌സ് തോമസ് ജാക്‌സൺ നന്ദി പറഞ്ഞു. ഷിജു ജോർജ്, ജോസഫ് ടി. ജോർജ് (രാജു) എന്നിവർ സാങ്കേതിക സഹായം നൽകി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...