അമേരിക്കൻ വാർത്ത

‘ഗുരു തേജ് ബഹാദൂർ ജി മാർഗ്’; ന്യൂയോർക്ക് സിറ്റിയിലെ തെരുവിന് പുതിയ പേര്, അഭിമാനനിമിഷം

ന്യൂയോർക്ക് : ഒൻപതാമത്തെ സിഖ് ഗുരുവായ ഗുരു തേജ് ബഹാദൂറിനോടുള്ള ആദരസൂചകമായി ന്യൂയോർക്കിലെ ഒരു തെരുവ് ‘ഗുരു തേജ് ബഹാദൂർ ജി മാർഗ്’ എന്ന് പുനർനാമകരണം ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ് ന്യൂയോർക്ക് സിറ്റിയിലെ ഒരു തെരുവിന് സിഖ് ഗുരുവിന്റെ പേര് നൽകുന്നത്. ദീപാവലി തലേന്നാണ് പുനർനാമകരണ ചടങ്ങ് നടന്നത്.

പുനർനാമകരണത്തിനായുള്ള പ്രമേയം നഗരസഭയിൽ അവതരിപ്പിച്ചത് കൗൺസിൽ വുമൺ ലിൻ ഷുൽമാനാണ്. ഗുരുദ്വാര മഖൻ ഷാ ലുബാനയുടെ ആസ്ഥാനമായ ക്വീൻസ് ബറോയിലെ റിച്ച്മണ്ട് ഹില്ലിലെ 114ാമത്തെ സ്ട്രീറ്റ് & 101ാമത്തെ അവന്യൂ ഭാഗമാണ് ഇനി മുതൽ ‘ഗുരു തേജ് ബഹാദൂർ ജി മാർഗ് വേ’ എന്നറിയപ്പെടുക.

സിഖ് കൾച്ചറൽ സൊസൈറ്റി നടത്തുന്ന ഗുരുദ്വാര മഖൻ ഷാ ലുബാന യുഎസിന്റെ കിഴക്കൻ തീരത്തെ ഏറ്റവും പഴക്കം ചെന്ന ഗുരുദ്വാരകളിൽ ഒന്നാണ്. 1972ൽ ആണ് ഗുരുദ്വാര ഇവിടെ പ്രവർത്തനം ആരംഭിച്ചത്. 2002ലെ തീപിടുത്തത്തിൽ നശിച്ചെങ്കിലും, പ്രൗഢിയോടെ പുനർനിർമിച്ചതോടെ കിഴക്കൻ യുഎസിലെ ഏറ്റവും വലിയ ഗുരുദ്വാരയായി ഇത് മാറി. പുനർനാമകരണത്തെ സിഖ് കൾച്ചറൽ സൊസൈറ്റിയുടെ മുൻ ഉദ്യോഗസ്ഥനായ സുഖ്ജീന്ദർ സിങ് നിജ്ജാർ സ്വാഗതം ചെയ്തു. ഇത് സിഖ് പൈതൃകത്തോടുള്ള പ്രാദേശിക സർക്കാരിന്റെ വിലമതിപ്പാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...