ചരമം

മത്തായി തോമസ് ബെൻസേലത്ത് അന്തരിച്ചു; സംസ്കാരം ഒക്ടോബർ 22 ബുധനാഴ്ച

ബെൻസേലം: പുല്ലാട് വരയന്നൂർ ഉമ്മഴങ്ങത്ത്  പരേതരായ തോമസ് വർഗീസിന്റെയും, മറിയാമ്മ തോമസിന്റെയും മകൻ മത്തായി തോമസ് (80) ബെൻസേലത്ത് അന്തരിച്ചു.

ഭാര്യ: തട്ടയ്ക്കാട്, കുമ്പനാട്, പള്ളിക്കിഴക്കേതിൽ പരേതയായ മറിയാമ്മ മത്തായി. പരേതൻ, ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമാ ചർച്ച് ഇടവാംഗമായിരുന്നു.

മേബൽ, മേബിൾ, മേബി എന്നിവർ മക്കളും, തോമസ് ചാണ്ടി, അജി ജോൺ, ഉമ്മൻ ഡാനിയൽ എന്നിവർ മരുമക്കളും, മെലിസ, മെറിൻ, എലീന, ഷോൺ, മേഗൻ, ആഷ്‌ലി, ജോഷ്വ, സാറ എന്നിവർ കൊച്ചുമക്കളുമാണ്.

പൊതുദർശനവും, സംസ്കാര ശുശ്രൂഷകളും: 2025 ഒക്ടോബർ 22 ബുധനാഴ്ച രാവിലെ 9:15 മുതൽ ഉച്ചയ്ക്ക് 12:15 വരെ ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമാ ചർച്ചിൽ വച്ച് നടത്തപ്പെടും. (10197 Northeast Ave, Philadelphia, PA 19116) സംസ്കാര ശുശ്രൂഷകൾക്ക് അസെൻഷൻ മാർത്തോമ്മാ ചർച്ച് വികാരി ഫാ. ജോജി എം.ജോർജ് നേതൃത്വം നൽകും. അതിനെത്തുടർന്ന്, ഉച്ചയ്ക്ക് 12:45 ന് റിച്ച്ലിയൂ റോഡിലുള്ള റോസ്‌ഡെയ്ൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്കാരവും നടക്കും. (Rosedale Memorial Park, 3850 Richlieu Rd, Bensalem, PA 19020)

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....