കായികം

പാക് ആരാധകനെ ഞെട്ടിച്ച് കോലിയും രോഹിത്തും; ആർസിബി ജേഴ്‌സിയിൽ ഓട്ടോഗ്രാഫ് നൽകി കോലി; ബസിൽനിന്ന് ഇറങ്ങിവന്ന് രോഹിത്തും

പെർത്ത്: പാകിസ്താൻ വംശജനായ ആരാധകന് ഓട്ടോഗ്രാഫ് നൽകി ഇന്ത്യൻ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കായി പെർത്തിൽ എത്തിയ ഇന്ത്യൻ സംഘത്തെ കാണാൻ പാകിസ്താനിലെ കറാച്ചി സ്വദേശിയായ സാഹിലും ഉണ്ടായിരുന്നു. കോലിയുടെയും രോഹിത്തിന്റെയും ആരാധകനായ സാഹിൽ ഇവരെ കാണാൻ ടീം ഹോട്ടലിനു പുറത്ത് കാത്തുനിൽക്കുകയായിരുന്നു.

കോലി വന്നപാടെ ആർസിബി ജേഴ്‌സിയുമായി സാഹിലെത്തി, ജേഴ്‌സിയിൽ കോലി ഓട്ടോഗ്രാഫ് നൽകി. എന്നാൽ, രോഹിത്ത് ഇതിനോടകം ടീം ബസിൽ കയറിയിരുന്നു. ബസിൽ ഇരിക്കുകയായിരുന്ന രോഹിത്തിനോട് ഒരു ഓട്ടോഗ്രാഫ് അഭ്യർഥിച്ചുകൊണ്ട് സാഹിൽ ആംഗ്യം കാട്ടി. സാഹിലിനെപ്പോലും ഞെട്ടിച്ച് ബസിൽനിന്ന് ഇറങ്ങിവന്ന് രോഹിത്, ആരാധകന് ഓട്ടോഗ്രാഫ് നൽകുകയായിരുന്നു.

ടെസ്റ്റിൽനിന്നും ടി20യിൽനിന്നും വിരമിച്ച കോലിയും രോഹിത്തും ദീർഘനാളുകൾക്ക് ശേഷമാണ് ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാൻ പോകുന്നത്. ഏകദേശം ഏഴു മാസങ്ങൾക്കു ശേഷമാണ് ഇരുവരും ദേശീയ ടീം ജേഴ്‌സിയിലേക്ക് മടങ്ങിയെത്തുന്നത്. ആരാധകരും അതിന്റെ ആവേശത്തിലാണ്. മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ടി20കളുമാണ് പര്യടനത്തിലുള്ളത്. ഒക്ടോബർ 19ന് പെർത്തിലാണ് ആദ്യ ഏകദിനം. തുടർന്ന് യഥാക്രമം ഒക്ടോബർ 23, 25 തീയതികളിൽ അഡ്‌ലെയ്ഡ് ഓവലിലും സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലും മത്സരങ്ങൾ നടക്കും. ഒക്ടോബർ 29 മുതലാണ് ടി20 പരമ്പര.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...