കേരള വാർത്ത

പവൻ വില 95,000 രൂപയിലേക്ക് ; പണിക്കൂലിയടക്കം സ്വർണം വാങ്ങുന്നതിന് കേരളത്തിൽ പവന് ഒരു ലക്ഷം കവിയും

കൊച്ചി: അമേരിക്കയിലെ ഫെഡറൽ റിസർവ് പലിശ കുറച്ചേക്കുമെന്ന പ്രതീക്ഷയിൽ സ്വർണ വില ഒക്ടോബർ 15 ബുധനാഴ്ച പുതിയ ഉയരങ്ങളിലെത്തി. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട ഫണ്ടുകളും കേന്ദ്ര ബാങ്കുകൾ പണമൊഴുക്കിയതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ചരിത്രത്തിലാദ്യമായി ഔൺസിന് (31.1 ഗ്രാം) 4,210 ഡോളറിലെത്തി. കേരളത്തിൽ ബുധനാഴ്ച പവൻ വില 800 രൂപ ഉയർന്ന് 94,920 രൂപയായി. രാവിലെയും ഉച്ചയ്ക്കും 400 രൂപ വീതമാണ് പവന് കൂടിയത്. ഗ്രാമിന്റെ വില നൂറ് രൂപ ഉയർന്ന് 11865 രൂപയിലെത്തി. ചരക്ക് സേവന നികുതിയും സെസും ഏറ്റവും കുറഞ്ഞ പണിക്കൂലിയുമടക്കം സ്വർണം വാങ്ങുന്നതിന് കേരളത്തിൽ പവന് 1.02 ലക്ഷം രൂപയ്ക്കടുത്താകും.

വിലക്കുതിപ്പ്

2020 മാർച്ച് 31: 32,000 രൂപ

2021 മാർച്ച് 31: 32,880 രൂപ

2022 മാർച്ച് 31: 38,120 രൂപ

2023 മാർച്ച് 31: 44,000 രൂപ

2024 മാർച്ച് 31: 50,200 രൂപ

2025 മാർച്ച് 31: 67,400 രൂപ

2025 ഒക്‌ടോബർ 15: 94,920 രൂപ

വെള്ളി വിലയും കുതിക്കുന്നു

വെള്ളിയുടെ വിലയും റെക്കാഡുകൾ പുതുക്കി കുതിക്കുകയാണ്. കേരളത്തിൽ ബുധനാഴ്ച വെള്ളി ബുള്യൻ വില ഗ്രാമിന് ആറ് രൂപ ഉയർന്ന് 196 രൂപയിലെത്തി. ന്യൂഡൽഹിയിലെ മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ വെള്ളിയുടെ അവധി വില കിലോഗ്രാമിന് 1.9 ലക്ഷം രൂപയാണ്.

ഓഹരികളിലും മുന്നേറ്റം

അമേരിക്കയിൽ പലിശ കുറയുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ സജീവമായതോടെ ഓഹരി വിപണി ബുധനാഴ്ച മികച്ച മുന്നേറ്റം നടത്തി. സെൻസെക്‌സ് 575.75 പോയിന്റ് ഉയർന്ന് 82,605.43ൽ അവസാനിച്ചു. നിഫ്റ്റി 178.05 പോയിന്റ് നേട്ടവുമായി 25,323.55ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരികളും കുതിച്ചു. ധനകാര്യ, ടെലികോം, മെറ്റൽ മേഖലയിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

കേരള വാർത്ത

പി എം ആർഷോ വിവാഹിതനാകുന്നു, വധു എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ

കണ്ണൂർ: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും എസ് എഫ്...

കേരള വാർത്തപ്രധാന വാർത്ത

പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19ന്; ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരിപ്പിക്കും

തിരുവനന്തപുരം: കേരളത്തിൽ അധികാരമേറ്റ പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19-ന് നിയമസഭയിൽ അവതരിപ്പിക്കും...