അമേരിക്കൻ വാർത്ത

പാപമോചനത്തിന്റെയും സൗഖ്യത്തിന്റെയും അനുഭവം മറ്റുള്ളവർക്ക് ക്ഷമയും കരുണയും നൽകാനുള്ള കടമ നമ്മെ ഓർമ്മിപ്പിക്കുന്നു, മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ.

ന്യൂയോർക് : ദൈവത്തിൽ നിന്നും നാം പ്രാപിച്ച പാപമോചനത്തിന്റെയും സൗഖ്യത്തിന്റെയും അനുഭവം മറ്റുള്ളവർക്ക് ക്ഷമയും കരുണയും നൽകാനുള്ള കടമ നമ്മെ ഓർമ്മിപ്പിക്കുന്നതായി അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ പറഞ്ഞു.ഒക്ടോബർ 13 തിങ്കളാഴ്ച രാത്രി 8 മണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെ നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സീനിയർ സിറ്റിസൺ ഫെലോഷിപ് സംഘടിപ്പിച്ച വിശേഷ പ്രാർത്ഥനായോഗത്തിൽ നൂറ്റിപ്പതിനാറാം സങ്കീർത്തനത്തിലെ വാക്യങ്ങൾ ആധാരമാക്കി മുഖ്യ സന്ദേശം നൽകുകയായിരുന്നു സെറാഫിം എപ്പിസ്കോപ്പാ.ദൈവവും മറ്റുള്ളവരുമായിട്ടുള്ള നമ്മുടെ കടപ്പാടിന്റെ പ്രാധാന്യം തിരുമേനി ഊന്നിപ്പറഞ്ഞു. “ദൈവത്തിന്റെ അനുഗ്രഹങ്ങൾക്ക് ഞാൻ അവന് എന്തു പകരം കൊടുക്കും?” എന്ന ചോദ്യം പ്രസക്തമായി.നമ്മുടെ അനുദിന ജീവിതത്തിലെ എല്ലാ സഹായങ്ങൾക്കും നാം അന്യരോട് കടപ്പെട്ടിരിക്കുന്നു.മറ്റുള്ളവരോട് ദയയും കരുണയും കാണിക്കുക, ഓരോ വ്യക്തിയെയും കടമയോടെ സമീപിക്കുക എന്നത് ക്രിസ്തീയ ജീവിതത്തിന്റെ നിലപാടാണ്. ഓരോ അനുഭവത്തിലൂടെയും നമ്മൾ ദൈവത്തിന്റെ അനുഗ്രഹത്തോട് കടപ്പെട്ടവരാണ്.മദർ തെരേസയുടെ മാതൃകയും യൂറോപ്യൻ കലാകാരൻ ആൽബ്രക്റ്റ് ഡ്യൂററുടെ ‘പ്രാർത്ഥിക്കുന്ന കൈകൾ’ എന്ന വിശ്വവിഖ്യാത ചിത്രം, സഹോദരനോടുള്ള കടപ്പാടിന്റെ മകുടോദാഹരണമായി പ്രഭാഷണത്തിൽ തിരുമേനി എടുത്തു കാട്ടിഅറ്റ്ലാന്റ മാർത്തോമാ വികാരി റവ ഡോ കെ ജെയിംസൺ അച്ചന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു .ജോർജ് ജോൺ ഗാനം ആലപിച്ചു ഈശോ മാളിയേക്കൽ (സെക്രട്ടറി, SCF)സ്വാഗതം പറഞ്ഞു . സൗത്ത് ഫ്‌ലോറിഡയിൽ നിന്നുള്ള ഡോ ജോൺ കെ ഡാനിയേൽ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.മധ്യസ്ഥപ്രാർത്ഥനക് കുരിയൻ കോശി നേത്ര്വത്വം നൽകിതുടർന്ന് ഡൽഹി ഭദ്രാസനാധിപൻ സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പാ ആശംസ സന്ദേശം നൽകി..ദീർഘകാലമായി ഒരുമിച്ചു ചേരാൻ സാധിക്കാതെയിരുന്ന സാഹചര്യത്തിൽ വീണ്ടും കാണാൻ കഴിഞ്ഞതിന്റെ സന്തോഷം സഖറിയാസ് മാർ അപ്രേം തിരുമേനി ആശംസ സന്ദേശത്തിൽ പങ്കിട്ടു തിരുമേനിയുടെ അമേരിക്കൻ സന്ദർശനത്തെക്കുറിച്ചും പരാമർശിച്ചു. രണ്ടു എപ്പിസ്കോപ്പാമാരെയും റവ. ഡോ. പ്രമോദ് സക്കറിയ (വൈസ് പ്രസിഡന്റ്, SCF),യോഗത്തിൽ ആദരിച്ചു. സി. വി. സൈമൺകുട്ടി (ട്രഷറർ, SCF) നന്ദി പറഞ്ഞു റവജേക്കബ് തോമസ് അച്ചന്റെ പ്രാർത്ഥനക്കു ശേഷം യോഗം സമാപിച്ചു.യോഗത്തിനു അഥിദേയത്വം വഹിച്ചത് ഭദ്രാസന സീനിയർ സിറ്റിസൺ ഫെലോഷിപ് സൗത്‌വെസ്‌റ് റീജിയന്നാണ്‌.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...