അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

വിമാനം നിർത്താൻ പൈലറ്റിനോട് കൈവീശി; ലഗേജുമായി റൺവേയിലേക്ക് ഓടിയ സ്‌ത്രീകൾ പിടിയിൽ

മോസ്‌കോ: വിമാനത്താവളത്തിലെ റൺവേയിലൂടെ യാത്രക്കാർ ലഗേജുമായി ഓടിയ സംഭവത്തിൽ കനത്ത സുരക്ഷാ വീഴ്ച. യാത്ര സമയം കഴിഞ്ഞെത്തിയതിനെ തുടർന്ന് ഫ്‌ളൈറ്റ് നഷ്ടപ്പെട്ട രണ്ട് സ്ത്രീകളാണ് വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് സുരക്ഷാ ക്രമീകരണങ്ങൾ ലംഘിച്ച് ടാർമാക്കിലേക്ക് അതിക്രമിച്ചു കയറിയത്. മോസ്‌കോയിലെ ഷെറെമെത്യേവോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

ബോർഡിംഗ് സമയം കഴിഞ്ഞതിനാൽ ഇവരെ വിമാനത്തിൽ പ്രവേശിപ്പിച്ചിരുന്നില്ല. തുടർന്ന് ടെർമിനലിലേക്ക് മടങ്ങി ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യുന്നതിന് പകരം, ഇവർ സുരക്ഷാ ക്രമീകരണങ്ങൾ ലംഘിച്ച് വിമാനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗത്തേക്ക് കടക്കുകയായിരുന്നു. വിമാനം നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ലഗേജുകളുമായി സ്ത്രീകൾ ടാർമാക്കിലൂടെ ഓടിയത്. പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഇതിലൊരാൾ കൈവീശി കാണിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.


വിമാനങ്ങൾ നീങ്ങുന്നതും ഗ്രൗണ്ടിലെവാഹനങ്ങൾ സഞ്ചരിക്കുന്ന അതീവ സുരക്ഷാ മേഖലയാണ് ഏപ്രൺ. ഇവിടെയാണ് യാത്രക്കാരായ സ്ത്രീകൾഅതിക്രമിച്ചു കയറിയത്. ഗ്രൗണ്ട് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടയുടൻ വിമാനത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവച്ചു. തുടർന്ന് ജീവനക്കാർ ഇരുവരെയും തടഞ്ഞുനിർത്തി ടെർമിനലിലേക്ക് തിരികെ കൊണ്ടുപോവുകയും സുരക്ഷാ ഉദ്യോഗസ്ഥർക്ക്കൈമാറുകയും ചെയ്തു.


ഇതാദ്യമായല്ല റഷ്യയിലെ വിമാനത്താവളങ്ങളിൽ ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്. കഴിഞ്ഞ മേയിൽ വിമാനത്താവളത്തിലെ ശുചിമുറിയിൽ കുടുങ്ങിപ്പോയതിനെ തുടർന്ന് ഒരു യാത്രക്കാരന് ഫ്‌ളൈറ്റ് നഷ്ടപ്പെട്ടിരുന്നു. വിമാനം പുറപ്പെടുന്നത് കണ്ട് ഇയാൾ ടാർമാക്കിലേക്ക് ഓടിയിറങ്ങിയെങ്കിലും വിമാനം പറന്നുയർന്നു. തുടർന്ന് ഇയാൾക്ക് എയർപ്പോർട്ട് അധികൃതർ പിഴ ചുമത്തിയിരുന്നു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...