അമേരിക്കൻ വാർത്ത

ഫോമാ റിസപ്ഷൻ ചെയർമാൻ ജോയി എൻ സാമുവേലിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സമ്മാനിച്ചു

ഹൂസ്റ്റൺ: അമേരിക്കൻ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ ശ്രദ്ധേയമായ സേവനങ്ങളും പരിഗണിച്ച് ‘ഫോമാ ലൈഫ് ടൈം അച്ചീവ് മെൻറ് പുരസ്കാരം പ്രസിഡൻറ് ബേബി മണക്കുന്നേൽ , ജനറൽ കൺവീനർ ജിജു കുളങ്ങര എന്നിവരുടെ സാന്നിധ്യത്തിൽ കൺവെൻഷൻ ചെയർമാൻ സുബിൻ കുമാരനിൽ നിന്നും ജോയി എൻ സാമുവേൽ ഏറ്റുവാങ്ങി.

2008 മുതൽ രൂപീകൃതമായ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമാ  എന്ന സംഘടനയുടെ വിവിധ കമ്മറ്റികളിൽ നേതൃസ്ഥാനത്ത് തുടർന്നും, മലയാളി സമൂഹത്തിൻറെ ക്ഷേമത്തിനും, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നൽകിയ നിസ്വാർത്ഥ സംഭാവനകളെയും കൂടി മാനിച്ചാണ് ഈ അംഗീകാരം നൽകിയത്.

ഫോമാ എന്ന സംഘടനയെ  കൂടുതൽ ശക്തിപ്പെടുത്തുന്നതിലും സംഘടനാ കാര്യങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിലും സാമുവേൽ നൽകിയ നേതൃത്വവും ആത്മാർത്ഥ സേവനവും പ്രശംസനീയമാണെന്ന് ചടങ്ങിൽ സംസാരിച്ച ഫോമാ പ്രസിഡണ്ട് ബേബി മണക്കുന്നേൽ അഭിപ്രായപ്പെട്ടു.

ഈ അംഗീകാരം തൻറെ വ്യക്തിപരമായ നേട്ടമല്ലെന്നും, ഫോമാ യുടെയും, അമേരിക്കൻ മലയാളി സമൂഹത്തിന്റെയും കൂട്ടായ പ്രവർത്തനങ്ങൾക്കുള്ളതാണെന്നും, സാമൂഹ്യ സേവനരംഗത്ത് കൂടുതൽ ആത്മാർത്ഥതയോടെ പ്രവർത്തിക്കുവാനുള്ള പ്രചോദനം കൂടിയാണെന്നും  പ്രതികരിച്ച ഇദ്ദേഹം പുരസ്കാരം സമ്മാനിച്ച ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റിയോടും ഫോമാ ഫാമിലിയോടുമുള്ള പ്രത്യേക നന്ദിയും ജോയി എൻ സാമുവേൽ അറിയിച്ചു.

  • Report സജി പുല്ലാട്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...