അമേരിക്കൻ വാർത്ത

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വി.വി. രാജേഷിനും പി. ശ്രീകുമാറിനും ഊഷ്മള സ്വീകരണം

ഹൂസ്റ്റൺ: 2026 ആഗസ്റ്റ് നാലാം തീയതി വൈകുന്നേരം 7.30 നു അമേരിക്കൻ സന്ദർശനത്തിനിടെ തിരുവനന്തപുരം മേയർ ശ്രീ. വി.വി. രാജേഷും കേരള ഗവർണറുടെ സെക്രട്ടറിയും ജന്മഭൂമി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററുമായ ശ്രീ.പി.ശ്രീകുമാറും ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം സന്ദർശിച്ചു.

ക്ഷേത്രം പ്രസിഡന്റ് ഡോ. രാംദാസിന്റെ നേതൃത്വത്തിൽ ക്ഷേത്രഭാരവാഹികളും നൂറുകണക്കിന് ഭക്തജനങ്ങളും ചേർന്ന് ഇരുവർക്കും ഹൃദ്യവും ഊഷ്മളവുമായ സ്വീകരണം നൽകി. , തദവസരത്തിൽ ശ്രീ ഹരി ശിവരാമൻ മുഖ്യ അതിഥികളെ സദസ്സിനു പരിചയപ്പെടുത്തി പുഷ്പഹാരവും പൊന്നാടയും അണിയിച്ചാണ് വിശിഷ്ടാതിഥികളെ ആദരിച്ചത്.

സന്ദർശനവേളയിൽ ക്ഷേത്രത്തിന്റെ ആത്മീയ-സാംസ്കാരിക പ്രവർത്തനങ്ങളെക്കുറിച്ച് ക്ഷേത്രഭാരവാഹികൾ വിശദീകരിച്ചു. പ്രവാസി മലയാളികൾ കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും വിദേശത്ത് സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളെ അതിഥികൾ അഭിനന്ദിച്ചു.

ക്ഷേത്രദർശനത്തിനും സ്വീകരണച്ചടങ്ങിനും ശേഷം ക്ഷേത്രഭാരവാഹികളുമായും ഭക്തജനങ്ങളുമായും ഇരുവരും സൗഹൃദസംഭാഷണം നടത്തുകയും ക്ഷേത്രത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർക്കുകയും ചെയ്തുമേയർ വി.വി.രാജേഷ് സദസ്യരുടെ ചോദ്യങ്ങൾക്കുo തിരുവനന്തപുരത്തെ വികസനപ്രവർത്തങ്ങളെക്കുറിച്ചും വിശദമായി സംസാരിക്കുകയുണ്ടായി. വൈസ് പ്രസിഡന്റ് അജിത് നായർ നന്ദി രേഖപ്പെടുത്തിയതോടെ ഈ സന്ദര്ശനവേള സമാപിച്ചു..

  • Report ശങ്കരൻകുട്ടി, ഹൂസ്‌റ്റൻ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...