അമേരിക്കൻ വാർത്ത

ചരിത്രം കുറിച്ച് ബൈബിള്‍ കയ്യെഴുത്തു പ്രതി 31 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച്

ഡാളസ് : മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ചിന്റെ ജൂബിലിയോട് അനുബന്ധിച്ച് സമ്പൂര്‍ണ്ണ ബൈബിള്‍ കൈയ്യെഴുത്ത് നടത്തി ചരിത്രം കുറിച്ചു.’ഉണര്‍വ്വ്’ എന്ന നാമധേയത്തില്‍ റിവൈവല്‍ മിറ്റിംഗ് ആന്റ് സ്റ്റഡി ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ സമ്പൂര്‍ണ്ണ ബൈബിള്‍ കൈയ്യെഴുത്ത് സാദ്ധ്യമാക്കിയത്. 2026 ജൂണ്‍ 9-ന് മാര്‍ത്തോമ്മാ സഭയുടെ സഫ്രഗന്‍ മെത്രാപോലിത്ത റെവ. ഡോ. യൂയാക്കിം മാര്‍ കൂറിലോസ് തിരുമേനി തുടങ്ങി വെച്ച ഈ ബൈബിള്‍ കൈയ്യെഴുത്ത് 31 ദിവസം കൊണ്ട് 1189 ചാപ്റ്റര്‍ എഴുതി പൂര്‍ത്തിയാക്കി. ഏകദേശം 600-ല്‍ അധികം ഇടവകാംഗങ്ങള്‍ എഴുതിയ ഈ ബൈബിളിന്റെ അവസാന ഭാഗം മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ മോസ്റ്റ് റെവ. ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ എഴുതി അവസാനിച്ചു.

ഞായറാഴ്ച കുര്‍ബാനയ്ക്കു ശേഷം നടന്ന ജൂബിലി സമാപന സമ്മേളനത്തില്‍ ഈ കൈയ്യെഴുത്ത് ബൈബിള്‍ എഴുതാന്‍ നേതൃത്വം നല്‍കിയവരെയും എഴുതിയവരെയും അഭിനന്ദിച്ചു. ഇതിന്റെ കണ്‍വീനറായി ഷാജി ഡേവിഡ്, കോ-കണ്‍വീനറായി റീനാ മാത്യു, ഡോ. അഞ്ചു ബിജിലി, ഡോ. ഷെര്‍ളി മാത്യു, എലിസബത്ത് ജോണ്‍, ഈശോ മാളിയേക്കല്‍, ട്രീഷാ  മാത്യു, മിഷാല്‍ ടോംസി, സുമിതാ ജയ്സ്, സജിന ലാജി എന്നിവരാണ് ഇതിന് നേതൃത്വം നല്‍കിയത്.

അമേരിക്കന്‍ ഭദ്രാസനത്തില്‍ ആദ്യമായിട്ടാണ് ബൈബിള്‍ കൈയ്യെഴുത്ത് പൂര്‍ണ്ണമായി എഴുതുന്നത്. ഇതിലൂടെ സംഭാവനയായി ലഭിച്ച തുക ഇന്ത്യയിലുള്ള പ്രദേശങ്ങളില്‍ ബൈബിള്‍ സൊസൈറ്റിയുടെ പങ്കാളിത്തത്തോടുകൂടി ബൈബിള്‍ വിതരണം ചെയ്യുവാന്‍ കമ്മിറ്റി തീരുമാനിച്ചു. ഒന്നിച്ചുള്ള പരിശ്രമത്തിന്റെയും കൂട്ടായ്മയുടെയും വിശ്വാസത്തിന്റെയും പ്രതീകമായി മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...