അന്താരാഷ്ട്ര വാർത്തകുട്ടി വാർത്തകൗതുകങ്ങൾസിനിമ

സ്‌പൈഡര്‍മാന്‍ വീണ്ടും വരും; അഞ്ചാംഭാഗം സ്ഥിരീകരിച്ച് മാര്‍വല്‍ സ്റ്റുഡിയോസ് 

സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’യുടെ വിജയത്തിന് പിന്നാലെ അഞ്ചാം ഭാഗം പുറത്തിറങ്ങുമെന്ന സ്ഥിരീകരണവുമായി നിർമാതാക്കൾ. മാർവൽ സ്റ്റുഡിയോസ് പ്രസിഡന്റ് കെവിൻ ഫൈഗിയാണ് ‘സ്‌പൈഡർമാൻ 5’ ഉണ്ടാകുമെന്ന് സൂചന നൽകിയത്. ‘ബ്രാൻഡ് ന്യൂ ഡേ’ സംവിധായകൻ ഡെസ്റ്റിൻ ഡാനിയൽ ക്രെട്ടൺ തന്നെ അടുത്ത ഭാഗം ഒരുക്കുമെന്ന് നിർമാതാവ് ആമി പാസ്‌കലും പ്രതീക്ഷ പ്രകടിപ്പിച്ചു.

‘ബ്രാൻഡ് ന്യൂ ഡേ’യുടെ തുടർച്ചയെക്കുറിച്ച് ‘വെറൈറ്റി’ക്ക് നൽകിയ അഭിമുഖത്തിലാണ് ഫൈഗി സ്ഥിരീകരണം നൽകിയത്. അടുത്ത ഭാഗത്തിനായുള്ള പ്ലാൻ എപ്പോഴും തങ്ങൾക്കുണ്ട് എന്നായിരുന്നു കെവിൻ ഫൈഗിയുടെ മറുപടി.

ഫ്രാഞ്ചൈസിയിലേക്ക് ഡെസ്റ്റിൻ ഡാനിയൽ ക്രെട്ടണിന്റെ തിരിച്ചുവരവിനെക്കുറിച്ച് മറ്റൊരു അഭിമുഖത്തിലാണ് ആമി പാസ്‌കൽ മറുപടി നൽകിയത്. കാര്യങ്ങൾ തങ്ങൾ വിചാരിച്ചതുപോലെ നടന്നാൽ തീർച്ചയായും അദ്ദേഹം തന്നെയായിരിക്കും അടുത്ത ഭാഗവും സംവിധാനം ചെയ്യുകയെന്നായിരുന്നു ആമി പാസ്‌കലിന്റെ മറുപടി.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...