അമേരിക്കൻ വാർത്തകായികം

ഇൻഡോർ സ്റ്റേഡിയത്തിൽ ഇടിമുഴക്കമാകാൻ ചിക്കാഗോ സോഷ്യൽ ക്ലബ്ബ് വടംവലി മത്സരങ്ങൾ

ചിക്കാഗോ : ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്‌ട്ര വടംവലി മത്സരങ്ങൾ ചിക്കഗോയിൽ അരങ്ങേറുമ്പോൾ കാണികൾക്കും മത്സരാർത്ഥികൾക്കും സൗകര്യപ്രദമമായ രീതിയിൽ ഇൻഡോർ സ്റ്റേഡിയത്തിലേക്ക് വടംവലി മത്സരം മാറുകയാണ്. കഴിഞ്ഞ പതിനൊന്നു വർഷവും ഓപ്പൺ ഗ്രൗണ്ടിൽ മഴയും വെയിലും വകവെയ്ക്കാതെയാണ് മത്സരങ്ങളുടെ ആവേശം വാനോളമുയർന്നതെങ്കിൽ, ഇത്തവണ ഇൻഡോർ സ്റ്റേഡിയത്തിന്റെ കുളിർമ്മയും സൗകര്യവും വടംവലിക്ക് ആവേശം പതിന്മടങ്ങ് വർധിപ്പിക്കും. 

ബെൻസൺവിൽ എനർജി സ്പോർട്ട്സ് കോംപ്ലക്സിലാണ് സെപ്റ്റംബർ ആറിന് വടംവലി മതസരങ്ങൾ നടത്തപ്പെടുക. വടംവലി കോർട്ടിന്റെ എല്ലാഭാഗത്തുനിന്നും സൗകര്യപ്രദമായി വടംവലി കാണുവാനുള്ള സൗകര്യം ഒരുക്കുന്ന ബ്ളീച്ചേഴ്സ് ഉൾപ്പെടെ വിശാലമായ സൗകര്യങ്ങളും ആയിരക്കണക്കിന് കാറുകൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യങ്ങളും ഉള്ള എനർജി സ്പോർട്സ് കോംപ്ലക്സ്, ഇത്തവണത്തെ വടംവലി മത്സരങ്ങളെ മികവുറ്റതാക്കും എന്ന സോഷ്യൽ ക്ലബ്ബ് പ്രസിഡണ്ട് റൊണാൾഡ് പൂക്കുമ്പൻ അറിയിച്ചു. 

മികച്ച അന്താരാഷ്‌ട്ര ടീമുകൾ പങ്കെടുക്കുന്ന ഈ വടംവലിയുടെ ലോകകപ്പിനൊരുക്കമായി വിവിധ കമ്മറ്റികൾ സിറിയക്ക് കൂവക്കാടിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.

  • Report അനിൽ മറ്റത്തിക്കുന്നേൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...