അമേരിക്കൻ വാർത്ത

ബ്രഹ്മാകുമാരീസ് മെഡിറ്റേഷൻ സെന്റർ സംഘടിപ്പിക്കുന്ന രക്ഷാബന്ധൻ ആഘോഷ പരിപാടി ഓഗസ്റ്റ് 29ന്

ഡാളസ്: സ്നേഹത്തിന്റെയും പരസ്പര സംരക്ഷണത്തിന്റെയും പ്രതീകമായ ‘രക്ഷാബന്ധൻ’ ആഘോഷം ഓഗസ്റ്റ് 29-ാം തീയതി ശനിയാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിലെ ബ്രഹ്മാകുമാരീസ് മെഡിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിലാണ് ഈ സവിശേഷ ചടങ്ങ് ഒരുക്കിയിരിക്കുന്നത്.

സമൂഹത്തിൽ സ്നേഹവും സമാധാനവും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ  അറിയിച്ചു.

പരിപാടിയുടെ സമയക്രമം:
തീയതി: ഓഗസ്റ്റ് 29, ശനിയാഴ്ച,രാവിലത്തെ സെഷൻ: രാവിലെ 10:00 മണി മുതൽ 11:00 മണി വരെ,വൈകുന്നേരത്തെ സെഷൻ: വൈകുന്നേരം 5:30 മണി മുതൽ 6:30 മണി വരെ
സ്ഥലം: The Brahma Kumaris Meditation Center, 13914 Josey Lane, Farmers Branch, TX 75234

കൂടുതൽ വിവരങ്ങൾക്കു ഫോൺ നമ്പർ: 972-254-5562
ഇമെയിൽ: bkdallas.courses@gmail.com
വെബ്സൈറ്റ്: www.bkdallas.org

കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുമിച്ച് പങ്കെടുക്കാവുന്ന ഈ പരിപാടി പൂർണ്ണമായും സൗജന്യമാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നതിനൊപ്പം, നേരിട്ടെത്തുന്നവർക്കും (Walk-ins) പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്:
https://tinyurl.com/mt9sf42k

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...