സിനിമ

സമ്പന്ന കുടുംബത്തിന്റെ ദുരൂഹതകളിലേക്ക് ‘പൈറേറ്റ്‌സ് ഓഫ് ഇടുക്കി’; ചിത്രം സെപ്റ്റംബര്‍ നാലിന്

ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്‌സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച ‘പൈറേറ്റ്‌സ് ഓഫ് ഇടുക്കി’ സെപ്റ്റംബർ നാലിന് പ്രദർശനത്തിനെത്തുന്നു. സിനിമയുടെ റിലീസിങ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തിറങ്ങി.

ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരു സമ്പന്ന കുടുംബത്തിലെ ദുരൂഹതകളാണ് ചിത്രത്തിലൂടെ സന്തോഷ് ഇടുക്കി അവതരിപ്പിക്കുന്നത്. ഏറെ ശ്രദ്ധേയമായ ‘കൂടോത്ര’ത്തിനു ശേഷം സന്തോഷ് ഇടുക്കി തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൈറേറ്റ്‌സ് ഓഫ് ഇടുക്കി’.

ശ്രീജിത്ത് രവി, സിറിയക് ആലഞ്ചേരി, രവീന്ദ്രൻ കീരിത്തോട്, അനുരാജ് ശിവഗിരി, ജോബി കുന്നത്തുംപാറ, ബിജു തോപ്പൻ, അഭിലാഷ് വിദ്യാസാഗർ, അനീഷ് അബ്രഹാം, സാരംഗ് മാത്യു, ബിജു വൈദ്യൻ, അനിൽ കാളിദാസൻ, കെ.വി. രാജു, സജി, ജോമോൻ പാറയിൽ, അജീഷ് ചില്ലിസ്, ജോമി വെൺമണി, സി.കെ. രാജു, സണ്ണി പനയ്ക്കൽ, ലിബിയ ഷോജൻ, ജിൻസി ജിസ്ബിൻ, ജയ, വാലന്റീന ( ഫ്രാൻസ്) എന്നിവരെ കൂടാതെ നിരവധി അഭിനേതാക്കൾ വേഷമിട്ടിരിക്കുന്നു.

ക്യാമറ: കിങ്ങൻ ജിതിൻ, പശ്ചാത്തല സംഗീതം: റോണി റാഫേൽ, എഡിറ്റർ: ജ്യോതിഷ് കുമാർ, സംഗീതം, സൗണ്ട് ഡിസൈൻ: ജെയ്‌സൺ ജോൺ, ആർട്ട്: ഷിബു അടിമാലി, അജയ് കീഴില്ലം, പ്രൊഡക്ഷൻ കൺട്രോളർ: സേതു അടൂർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: പൗലോസ് കുറുമറ്റം, മേക്കപ്പ്: പട്ടണം ഷാ, അരവിന്ദ് ഇടുക്കി, കോസ്റ്റ്യൂംസ്: ബിനു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാജൻ കല്ലായി. അസോസിയേറ്റ് ഡയറക്ടർ: ജിഷ്ണു രാധാകൃഷ്ണൻ, സ്റ്റുഡിയോ: ശുഭശ്രീ, സ്റ്റിൽ: രാജീവ് അഴിയൂർ, പബ്ലിസിറ്റി ഡിസൈൻ: ഷിനോജ് സൈൻ. വിതരണം: ശുഭശ്രീ സ്റ്റുഡിയോസ്, പി.ആർ.ഒ: വാഴൂർ ജോസ്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...